ഇന്ത്യൻ താരത്തിന്​ സിക വൈറസ്​ ബാധയെന്ന്​ സംശയം

ന്യൂഡൽഹി: ഒളിമ്പിക്​സിൽ പ​െങ്കടുത്ത ഇന്ത്യൻ അത്​ലറ്റിന്​ സിക വൈറസ്​ ബാധിച്ചതായി സംശയം. . ശനിയാഴ്ച്ചയാണ് വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സുധയെ ആശുപത്രിയില്‍ പ്രവേശിച്ചത്. മത്സരശേഷം ബ്രസീലില്‍ നിന്നും മടങ്ങിയ താരത്തിന് കടുത്ത പനിയും ശരീരവേദനയും രക്തസമ്മര്‍ദ്ദത്തില്‍ നിരന്തര വ്യതിയാനവും അനുഭവപ്പെട്ടിരുന്നു.

ഇതി​െൻറ അടിസ്ഥാനത്തില്‍ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പേശി വേദനയും തളര്‍ച്ചയും ഉണ്ടായതിനാലാണ് കായിക താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഐസുലേഷന്‍ വാര്‍ഡിലുള്ള സുധയുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ്. ഉത്തര്‍പ്രദേശ് സ്വദേശിയാണ് സുധ സിങ്.

 സാധാരണ രോഗലക്ഷണം മാത്രമാണ് ഉള്ളതെങ്കിലും, സിക വൈറസ് ബ്രസീലില്‍ വലിയ തോതില്‍ ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ താരത്തെ സൂക്ഷമമായി നിരീക്ഷിക്കുകയാണ്‌ അധികൃതർ. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റീപ്പിള്‍ ചേസിലാണ് സുധ റിയോ ഒളിമ്പിക്‌സില്‍ മത്സരിച്ചിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.