റിയോ: ഒറ്റക്ക് മത്സരിച്ച് അമേരിക്കന്‍ വനിതാ റിലേ ടീമിന് യോഗ്യത. 4x100 മീറ്റര്‍ റിലേ ഹീറ്റ്സ് മത്സരത്തിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍. രണ്ടാം ഹീറ്റ്സില്‍ മത്സരിച്ച അമേരിക്ക ഒപ്പമോടിയ ബ്രസീല്‍ താരവുമായി കൂട്ടിയിടിച്ച് വീണതോടെ ഫൈനലിലേക്കുള്ള അവസരം നഷ്ടമാവുമെന്ന് തോന്നി. എന്നാല്‍, പ്രതിഷേധവുമായി രംഗത്തത്തെിയതോടെ അമേരിക്കക്ക് മാത്രമായി മത്സരം നടത്താന്‍ സംഘാടകര്‍ അനുമതി നല്‍കി. പക്ഷേ, ഒറ്റക്ക് ഓടണമെന്നു മാത്രം. എതിരാളികളില്ലാതെ ഓടാനിറങ്ങിയപ്പോള്‍, പരിശീലന ട്രാക്കിലെന്ന് കരുതിയാല്‍ മതിയെന്നായിരുന്നു കോച്ചിന്‍െറ ഉപദേശം. ഗാലറിയുടെ നിറഞ്ഞ കൈയടികള്‍ക്കിടയില്‍ സ്വന്തത്തോട് തന്നെ മത്സരിച്ച് 41.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഏറ്റവും മികച്ച സമയത്തോടെ തന്നെ ഫൈനലിലത്തെി. അമേരിക്ക കയറിയപ്പോള്‍, ഒമ്പതാം സ്ഥാനക്കാരായിരുന്ന ചൈനീസ് ടീം പുറത്തായി. അലിസണ്‍ ഫെലിക്സ്, ഇംഗ്ളീഷ് ഗാഡ്നര്‍, മൊറോലാക് അകിനോസണ്‍, ടിയാന ബാര്‍ടൊലെറ്റ എന്നിവരാണ് അമേരിക്കക്കായി ഓടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.