Posted On
date_range Updated On
date_range ടിന്‍റു ഇന്നിറങ്ങും
റിയോ ഡെ ജനീറോ: ഒളിമ്പിക് അത്ലറ്റിക്സില്‍ ഇനി ഇന്ത്യന്‍ പ്രതീക്ഷയുമായി അവശേഷിക്കുന്നത് ടിന്‍റു ലൂക്കയും പുരുഷ-വനിതാ റിലേ ടീമുകളും. വനിതകളുടെ 800 മീറ്റര്‍ ഹീറ്റ്സില്‍ ടിന്‍റു ബുധനാഴ്ച രാവിലെ 11 മണിക്ക് (ഇന്ത്യന്‍സമയം രാത്രി ഏഴര) ട്രാക്കിലിറങ്ങും. യോഗ്യത നേടുകയാണെങ്കില്‍ 18ന് സെമിഫൈനലും 20ന് ഫൈനലും. റിയോയിലെ പരിശീലനം ആത്മവിശ്വാസം നല്‍കിയതായി പരിശീലക പി.ടി. ഉഷ ‘മാധ്യമ’ത്തോട് പറഞ്ഞു. ടിന്‍റു 2:00.56 സമയത്തിലാണ് ഇത്തവണ യോഗ്യത നേടിയത്. 1: 59.17 മിനിറ്റിന്‍െറ ദേശീയ റെക്കോഡ് ടിന്‍റുവിന്‍െറ പേരിലാണ്. ലണ്ടന്‍ ഒളിമ്പിക്സില്‍ സെമി വരെയത്തെി. 11ാം സ്ഥാനത്തായിരുന്നു. പുരുഷ-വനിത 4x400 മീറ്റര്‍ റിലേകളിലാണ് ഇന്ത്യയുടെ മറ്റു മത്സരങ്ങള്‍. രണ്ടു റിലേയുടെയും ഹീറ്റ്സ് 19നാണ്. 20ന് ഫൈനല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.