????????? ???? ?????? ???????????????? ??????????? ???????????? ?????? ???? ??????

ഇസ്രായേല്‍ താരത്തിന് കൈകൊടുക്കാന്‍ വിസമ്മതിച്ച് ഈജിപ്ഷ്യന്‍ അത്ലറ്റ്

റിയോ ഡെ ജനീറോ: ഈജിപ്ഷ്യന്‍ ജൂഡോ താരം ഇസ്രായേലുകാരനായ എതിരാളിക്ക് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ചു. ജൂഡോ ഹെവിവെയ്റ്റ് വിഭാഗം ആദ്യറൗണ്ടില്‍ മത്സരിച്ച ഇസ്ലാം അല്‍ശിഹാബിയാണ് ഇസ്രായേലിന്‍െറ ഒര്‍ സാസണ് കൈകൊടുക്കാന്‍ തയാറാവാതിരുന്നത്.

എതിരാളി ഇസ്രായേലുകാരനാണെന്നറിഞ്ഞതോടെ മത്സരത്തില്‍നിന്ന് പിന്മാറാന്‍ അല്‍ ശിഹാബിയുടെ മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. ഒന്നര മിനിറ്റ് ശേഷിക്കെ തന്നെ ഈജിപ്തുകാരനെ മലര്‍ത്തിയടിച്ച് സാസണ്‍ വിജയിയായെങ്കിലും റഫറി വിളിച്ചിട്ടും ഹസ്തദാനം ചെയ്യാന്‍ അല്‍ ശിഹാബി തയാറായില്ല. തലവെട്ടിച്ച് തിരിഞ്ഞുനിന്ന താരം റഫറിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഒടുവില്‍ മത്സരാര്‍ഥികള്‍ അവസാനം ചെയ്യുന്ന തലകുനിക്കല്‍ ചെയ്തെന്ന് വരുത്തി പിന്‍വാങ്ങുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം നടത്തുമെന്ന് ഒളിമ്പിക്സ് അച്ചടക്ക സമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT