അൽമസ് അയാനക്ക് ലോകറെക്കോർഡ് നേട്ടത്തോടെ സ്വർണം

റിയോ: ഒളിമ്പിക്സില്‍ ട്രാക്കുണര്‍ന്നത് ലോകറെക്കോഡിലേക്ക്. മെഡല്‍ നിശ്ചയിച്ച ആദ്യ അത്ലറ്റിക്സ് മത്സരമായ വനിതകളുടെ 10,000 മീറ്ററില്‍ ഇത്യോപ്യയുടെ അല്‍മാസ് അയാനയാണ് പുതിയ ദൂരം കുറിച്ച് സ്വര്‍ണം സ്വന്തമാക്കിയത്. ഒളിമ്പിക്സ് ചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഓട്ടത്തിനൊടുവിലാണ് 29 മിനിറ്റ് 17.45 സെക്കന്‍ഡില്‍ അയാന ഫിനിഷ് ചെയ്തത്. 1993ല്‍ ചൈനയുടെ വാങ് ജിന്‍സിയ കുറിച്ച 29 മിനിറ്റ് 31.78 സെക്കന്‍ഡാണ് ഈ 24കാരി പഴങ്കഥയാക്കിയത്.
കെനിയയുടെ വിവിയന്‍ ചെരുയോട്ട് വെള്ളിയും നിലവിലെ ജേത്രിയും ഇത്യോപ്യക്കാരിയുമായ തിരുണേഷ് ഡിബാബ വെങ്കലവും നേടി. 29 മിനിറ്റ് 54.66 സെക്കന്‍ഡ് എന്ന ഡിബാബയുടെ ഒളിമ്പിക് റെക്കോഡ് മൂന്നു പേരും മറികടന്നു. പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ മൂന്നാം ഹീറ്റ്സില്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. കോഴിക്കോട് ചക്കിട്ടപാറ സ്വദേശിയായ ഈ ആര്‍മി താരം ഒരു മിനിറ്റ് 47.27 സെക്കന്‍ഡിലാണ് ഓടിയത്തെിയത്.

 ഒളിമ്പിക്സ് ചാമ്പ്യനും ലോക ചാമ്പ്യനും ലോകറെക്കോഡുകാരനുമായ കെനിയയുടെ ഡേവിഡ് റുഡിഷയും ഇതേ ഹീറ്റ്സിലാണ് മത്സരിച്ചത്.
പതിവുപോലെ റുഡിഷ ഒന്നാമനായി. ബംഗളൂരുവില്‍ ഒളിമ്പിക്സ് യോഗ്യത നേടാന്‍ ജിന്‍സണ്‍ കുറിച്ച ഒരു മിനിറ്റ് 45.98 സെക്കന്‍ഡ് സമയം ആവര്‍ത്തിച്ചിരുന്നെങ്കില്‍ സെമിയിലത്തൊമായിരുന്നു. ഡിസ്കസ്ത്രോയില്‍ ഇന്ത്യയുടെ വികാസ് ഗൗഡ യോഗ്യതാ റൗണ്ടില്‍ 16ാം സ്ഥാനത്തായി. രണ്ടാമത്തെ ശ്രമത്തില്‍ എറിഞ്ഞ 58.99 മീറ്ററാണ് വികാസിന്‍െറ മികച്ച ദൂരം. വനിതകളുടെ ഷോട്ട്പുട്ട് യോഗ്യതാ റൗണ്ടില്‍ മന്‍പ്രീത് കൗര്‍ 13ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 17.06 മീറ്ററാണ് മന്‍പ്രീത് എറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT