Posted On
date_range Updated On
date_range ഒളിമ്പിക്സിനിടെ കല്യാണ നിശ്ചയവും
റിയോ: കായിക മാമാങ്കത്തിനിടയില്‍ പ്രണയസാഫല്യമായി വിവാഹ നിശ്ചയവും. ബ്രസീല്‍ വനിതാ റഗ്ബി ടീമംഗമായ ഇസഡോറ സെറുല്ളോയും ഒളിമ്പിക്സ് വളന്റിയറായ മര്യോരി ഇന്യയുമാണ് സ്വവര്‍ഗവിവാഹം നിശ്ചയിക്കാന്‍ ഒളിമ്പിക് വേദി തെരഞ്ഞെടുത്ത്.
25കാരിയായ സെറുല്ലയെ റഗ്ബി ടീമില്‍ ഉള്‍പ്പെടുത്തിയ അന്ന് തീരുമാനിച്ചതാണ് വിവാഹ നിശ്ചയം ഈ പുണ്യവേദിയിലാക്കണമെന്ന് 28കാരിയായ ഇന്യ പറയുന്നു.
റഗ്ബി മത്സരം അരങ്ങേറുന്ന ഡിയേഡോറോ സ്റ്റേഡിയത്തില്‍ ഉച്ചഭാഷിണിയിലൂടെയാണ് ഈ പ്രണയസാഫല്യം സംഘാടകര്‍ വെളിപ്പെടുത്തിയത്. മെഡല്‍ദാന ചടങ്ങിന് ശേഷമായിരുന്നു പ്രഖ്യാപനം. ആസ്ട്രേലിയയാണ് സ്വര്‍ണം നേടിയത്. ബ്രസീലിന് ഒമ്പതാം സ്ഥാനമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.