റിയോ ഡെ ജനീറോ: റിയോ ഒളിമ്പിക്സ് ബോക്‌സിങ്ങില്‍ അട്ടിമറി വിജയത്തോടെ ഇന്ത്യന്‍ താരം മനോജ് കുമാര്‍ പ്രീ ക്വാര്‍ട്ടറില്‍. 64 കിലോഗ്രാം പുരുഷ വിഭാഗത്തിൽ ലിത്വാനിയന്‍ താരവും ലണ്ടന്‍ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവുമായ എവല്‍ദോസ് പെട്രൗസ്‌കാസിനെ ആണ് മനോജ് കുമാര്‍ (29-28, 29-28, 28-29) ഇടിച്ചിട്ടത്.
ആദ്യ രണ്ട് റൗണ്ടുകളിലും ലിത്വാനിയന്‍ താരത്തിനെതിരെ ആധിപത്യമുറപ്പിച്ച മനോജ് കുമാര്‍ മൂന്നാം റൗണ്ടിൽ വിജയം ഉറപ്പിക്കുകയായിരുന്നു. രണ്ടാം റൗണ്ടിൽ കനത്ത പോരാട്ടമാണ് നടന്നത്. മൂന്നാം റൗണ്ടിൽ ലിത്വാനിയന്‍ താരം തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും മനോജ് കുമാർ മികച്ച പഞ്ചിങ്ങിലൂടെ വിജയം ഉറപ്പിച്ചു.
ഞായറാഴ്ച നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിൽ മനോജ് കുമാർ അഞ്ചാം സീഡും ഉസ്‌ബെക്കിസ്ഥാന്‍ താരവുമായ ഫാസിലുദ്ദീന്‍ ഗയ്ബന്‍സറോവിനെ നേരിടും. ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ ജേതാവാണ് മനോജ് കുമാർ.
75 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ ബോക്സിങ് താരം വികാസ് കൃഷ്ണനും പ്രീ ക്വാര്‍ട്ടറിൽ കടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.