റിയോ: 2011ല്‍ 17 വയസ്സായിരുന്നു അമേരിക്കക്കാരി മൊറൊലേക് അകിനോസണിന്‍െറ പ്രായം. വൗബൊനെയ് വാലി സ്കൂളിലെ പന്ത്രണ്ടാം ക്ളാസുകാരി. അന്നവള്‍ ടെക്സസ് സര്‍വകലാശാല മീറ്റില്‍ പോലും പങ്കെടുത്തില്ല. കോളജ് ട്രാക് ആന്‍ഡ് ഫീല്‍ഡിന് ഒരു മാസം മുമ്പേ അവള്‍ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടില്‍ ഇങ്ങനെ കുറിച്ചു, ‘2016ല്‍ എനിക്ക് 22 വയസ്സ്. ഏതെങ്കിലുമൊരു കോളജില്‍നിന്ന് ഞാന്‍ ബിരുദധാരിയാവും. അന്നു ഞാന്‍ ഒളിമ്പിക്സിനും പോവും’ -വലിയ സ്വപ്നങ്ങള്‍ കാണുന്ന പെണ്‍കുട്ടിയുടെ വീമ്പുപറച്ചിലായേ അന്ന് സഹപാഠികളും വീട്ടുകാരും ഈ കൗമാരക്കാരിയുടെ ട്വീറ്റിനെ കണ്ടുള്ളൂ.
പക്ഷേ, അകിനോസണ്‍ പറഞ്ഞ അഞ്ചു വര്‍ഷം കഴിഞ്ഞു. കായിക ലോകം മറ്റൊരു ഒളിമ്പിക്സിനെ വരവേറ്റപ്പോള്‍ കിറുകൃത്യം ഭാവി പ്രവചിച്ചവളായി പഴയ കൗമാരക്കാരി റിയോയിലത്തെി. അമേരിക്കയുടെ 4x100 മീറ്റര്‍ റിലേയില്‍ ആറംഗ ടീമില്‍ ഒരാളാണ് അകിനോസണ്‍.അമേരിക്കന്‍ ട്രയല്‍സില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവള്‍ വീണ്ടും ട്വിറ്ററിലത്തെി. പഴയ കുറിപ്പ് റീട്വീറ്റ് ചെയ്ത് മറുപടിയെഴുതി- ‘ഞാന്‍ അഞ്ചു വര്‍ഷം മുമ്പൊരു ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോള്‍ 2016. ടെക്സസില്‍നിന്ന് ഡിസംബറില്‍ ബിരുദമെടുത്തു. അടുത്തയാഴ്ച ഒളിമ്പിക്സിന് പോവും’.ഒന്നര ലക്ഷത്തിലേറെ പേരാണ് പോസ്റ്റ് പങ്കുവെച്ചത്. ലോകമാധ്യമങ്ങളിലും അവര്‍ നിറഞ്ഞു. അദ്ഭുതം കൂറിയത്തെുന്നവര്‍ക്ക് അകിനോസണ്‍ മറുപടി നല്‍കുന്നതിങ്ങനെ ‘ആദ്യം സ്വന്തത്തില്‍ വിശ്വസിക്കുക. പിന്നെ ലക്ഷ്യത്തിലേക്ക് കഠിനാധ്വാനം ചെയ്യുക. നിങ്ങളുടെ പ്രവചനവും ശരിയാവും’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.