Posted On
date_range Updated On
date_range ആശംസകള്‍ നേരാം, KheloIndia @IndiaSports
ന്യൂഡല്‍ഹി: ഒളിമ്പിക്സ് സംഘത്തിന് സാമൂഹിക മാധ്യമങ്ങളിലൂടെ വിജയാശംസയര്‍പ്പിക്കാന്‍ കാമ്പയിനുമായി കായിക മന്ത്രാലയം. ട്വിറ്റര്‍, ഫേസ്ബുക് വഴി രാജ്യത്തിന്‍െറ ഒളിമ്പ്യന്മാര്‍ക്ക് ആശംസ നേരാനുള്ള കാമ്പയിന് കായിക മന്ത്രി വിജയ് ഗോയലും ഒളിമ്പിക്സ് ബോക്സിങ് മെഡല്‍ ജേതാവ് എം.സി. മേരികോമും ചേര്‍ന്ന് തുടക്കം കുറിച്ചു. ഇന്ത്യ ഗേറ്റില്‍ നടന്ന ചടങ്ങില്‍ സായ് ഡയറക്ടര്‍ ഇന്‍ജെറ്റി ശ്രീനിവാസ്, സ്പോര്‍ട്സ് സെക്രട്ടറി രാജീവ് യാദവ് എന്നിവരും പങ്കെടുത്തു. മന്ത്രിയും മേരികോമും ആശംസകള്‍ നേര്‍ന്നാണ് ‘ഖേലോ ഇന്ത്യ, ഇന്ത്യ സ്പോര്‍ട്സ്’ കാമ്പയിന് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.