ന്യൂഡല്‍ഹി: ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് രംഗത്ത്. 2016 റിയോ ഡി ജനീറോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ സംഘത്തിന്‍െറ ഗുഡ്വില് അംബാസഡറായി സല്‍മാന്‍ ഖാനെ നിയമിച്ച തീരുമാനത്തിനെയാണ് ഒളിമ്പിക്സ് താരം വിമർശിച്ചത്. പി.ടി ഉഷ, മില്‍ഖ സിങ് തുടങ്ങിയ അത്ലറ്റുകള് രാജ്യത്തിന് വേണ്ടി കഠിനമായി പരിശ്രമിച്ചവരാണ്. സല്‍മാന്‍ കായിക മേഖലക്ക് വേണ്ടി എന്താണ് ഇക്കാലത്തിനിടയില്‍ ചെയ്തത്. സിനിമയുടെ പ്രചാരണത്തിന് പറ്റിയ ഇടമല്ല ഒളിമ്പിക്സ്. ഒരു ഗുഡ്വിൽ അംബാസഡര്‍ക്ക് അവിടെ ഒന്നും ചെയ്യാനില്ല. എന്തിനാണ് ജനങ്ങളെ വിഢികളാക്കുന്നതെന്നും യോഗേശ്വര്‍ ചോദിച്ചു. ട്വിറ്ററിലൂടെയാണ് ഇദ്ദേഹം സല്‍മാന്‍ ഖാനെതിരെ തുറന്നടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.