പൊലീസ് മീറ്റ്: ബി.എസ്.എഫും സി.ആര്‍.പി.എഫും ചാമ്പ്യന്മാര്‍

തിരുവനന്തപുരം: ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്ന 64ാം അഖിലേന്ത്യാ പൊലീസ് അത്ലറ്റിക് മീറ്റില്‍ പുരുഷവിഭാഗത്തില്‍ 186 പോയന്‍റുമായി ബി.എസ്.എഫും വനിതാവിഭാഗത്തില്‍ 139 പോയന്‍േറാടെ സി.ആര്‍.പി.എഫും ചാമ്പ്യന്മാരായി. പുരുഷവിഭാഗത്തില്‍ 96 പോയന്‍റുള്ള സി.ആര്‍.പി.എഫിനാണ് രണ്ടാംസ്ഥാനം. 74 പോയന്‍റുമായി പഞ്ചാബ് പൊലീസ് മൂന്നാംസ്ഥാനത്തും 41 പോയന്‍റുള്ള കേരള പൊലീസ് നാലാംസ്ഥാനത്തുമാണ്.
വനിതാവിഭാഗത്തില്‍ 74 പോയന്‍േറാടെയാണ് സി.ഐ.എസ്.എഫ്^എം.എച്ച്.എ രണ്ടാംസ്ഥാനം സ്വന്തമാക്കിയത്. പഞ്ചാബ് പൊലീസും(72 പോയന്‍റ്), കേരള പൊലീസുമാണ് (59 പോയന്‍റ്) യഥാക്രമം മൂന്നുംനാലും സ്ഥാനത്ത്. സംസ്ഥാന പോയന്‍റ്പട്ടികയില്‍ പുരുഷ-വനിതാവിഭാഗങ്ങളിലായി പഞ്ചാബ് പൊലീസും കേരള പൊലീസും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT