കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ്: ഇന്ത്യ അഞ്ചാമത്

അപീയ (സമോവ):  അഞ്ചാമത് കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസിന്‍െറ അവസാന ദിനം തീരുമാനമായ നാല് സ്വര്‍ണങ്ങളില്‍ രണ്ടും നേടിയ ഇന്ത്യ മെഡല്‍പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ടെന്നിസില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സിംഗ്ള്‍സിലാണ് ഇന്ത്യയുടെ രണ്ട് സ്വര്‍ണവും പിറന്നത്. ശശികുമാര്‍ മുകുന്ദും ധ്രുതി ടാറ്റചര്‍ വേണുഗോപാലുമാണ് സുവര്‍ണ നേട്ടം കൈവരിച്ചത്. വ്യാഴാഴ്ച മിക്സഡ് ഡബ്ള്‍സില്‍ ഇരുവരും ചേര്‍ന്ന് സ്വര്‍ണം സമ്മാനിച്ചിരുന്നു.
ഒമ്പതു സ്വര്‍ണവും നാലു വെള്ളിയും ആറു വെങ്കലവുമായി 19 മെഡലുകള്‍ നേടിയാണ്് ഇന്ത്യ അഞ്ചാമതത്തെിയത്. 24 സ്വര്‍ണം ഉള്‍പ്പെടെ ആകെ 62 മെഡലുകള്‍ വാരിക്കൂട്ടി ബഹുദൂരം മുന്നേറിയ ആസ്ട്രേലിയയാണ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. 13 സ്വര്‍ണങ്ങളുടെ മികവില്‍ രണ്ടാമതത്തെിയ ദക്ഷിണാഫ്രിക്കക്ക് 35 മെഡലുകളാണ് ആകെ നേടാനായത്. ഇംഗ്ളണ്ട് (12 സ്വര്‍ണം, ആകെ 44 മെഡലുകള്‍), മലേഷ്യ (11 സ്വര്‍ണം, 17 മെഡലുകള്‍) എന്നീ രാജ്യങ്ങളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT