തിരുവനന്തപുരം: 64ാമത് അഖിലേന്ത്യ പൊലീസ് അത്ലറ്റിക് മീറ്റിന്‍െറ നാലാം ദിനം പുരുഷവിഭാഗത്തില്‍ 154 പോയന്‍റുമായി ബി.എസ്.എഫ് ഒന്നാം സ്ഥാനത്തും 88 പോയന്‍റുമായി സി.ആര്‍.പി.എഫ് രണ്ടാം സ്ഥാനത്തും തുടരുന്നു. വനിതാവിഭാഗത്തില്‍ 122 പോയന്‍റുമായി സി.ആര്‍.പി.എഫും 58 പോയന്‍റുമായി സി.ഐ.എസ്.എഫ്-എം.എച്ച്.എയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
നാലാംദിവസം കേരള പൊലീസ് ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നേടി. 4x400 മീറ്റര്‍ റിലേയില്‍ കേരള വനിതകള്‍ സ്വര്‍ണം നേടിയപ്പോള്‍ പുരുഷ വിഭാഗത്തിന് വെള്ളി ലഭിച്ചു. പുരുഷന്മാരുടെ ലോങ് ജംപില്‍ ബേസില്‍ ജോര്‍ജാണ് രണ്ടാം വെള്ളി നേടിയത്. സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ പഞ്ചാബ് പൊലീസ് ഒന്നാം സ്ഥാനത്തും കേരള പൊലീസ് രണ്ടാം സ്ഥാനത്തുമാണ്.
പുരുഷവിഭാഗത്തില്‍ പഞ്ചാബ് പൊലീസിന് 70 പോയന്‍റും കേരള പൊലീസിന് 31 പോയന്‍റും വനിതാവിഭാഗത്തില്‍ പഞ്ചാബ് പൊലീസിന് 62 പോയന്‍റും കേരള പൊലീസിന് 40 പോയന്‍റുമാണ് ലഭിച്ചത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ സി.ആര്‍.പി.എഫിലെ വിപിന്‍ പന്‍വാര്‍ സ്വര്‍ണം നേടി. ഉത്തരാഖണ്ഡ് പൊലീസിലെ യാഷ്ജീത് സിങ് വെള്ളി, ഐ.ടി.ബി.പിയിലെ രാജ്വന്ത് യാദവ് വെങ്കലം സ്വന്തമാക്കി. വനിതകളുടെ പോള്‍വാള്‍ട്ടില്‍ പഞ്ചാബ് പൊലീസിലെ കിരണ്‍ബീര്‍ കൗര്‍ സ്വര്‍ണവും സി.ഐ.എസ്.എഫ്-എം.എച്ച്.എയിലെ സംഗീതകുമാരി വെള്ളിയും പശ്ചിമബംഗാള്‍ പൊലീസിലെ ബബ്ളി മിത്ര വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.