തിരുവനന്തപുരം: ജലപ്പരപ്പിലും ട്രാക്കിലും തീപ്പൊരി ചിതറുമ്പോള്‍ ഒമ്പതാമത് കോളജ് ഗെയിംസ് ആവേശകരമായ അന്ത്യത്തിലേക്ക്. 109 പോയന്‍റുമായി ചെമ്പഴന്തി എസ്.എന്‍ കോളജ് അക്വാട്ടിക്സില്‍ ചാമ്പ്യന്മാരായപ്പോള്‍ അത്ലറ്റിക്സില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് 35 പോയന്‍റുമായി ചാമ്പ്യന്മാരായി. ഇതോടെ കിരീടപോരാട്ടത്തിലേക്ക് ചെമ്പഴന്തി എസ്.എന്‍.കോളജിനും അസംപ്ഷനും പത്ത് പോയന്‍റായി. അവസാനദിവസമായ വെള്ളിയാഴ്ച നടക്കുന്ന വോളിബാള്‍,ബാസ്കറ്റ്ബാള്‍,ഫുട്ബാള്‍ മത്സരങ്ങളുടെ ഫലമായിരിക്കും ചാമ്പ്യന്മാരെ നിര്‍ണയിക്കുക.
രണ്ടാംദിവസമായ വ്യാഴാഴ്ച അത്ലറ്റിക്സില്‍ ഏഴും അക്വാട്ടിക്സില്‍ 11മായി 18 മീറ്റ് റെക്കോഡുകളാണ് പിറന്നത്. വനിതകളുടെ ഡിസ്കസ്ത്രോയില്‍ നിലവിലെ ചാമ്പ്യന്‍ നീന എലിസബത്തിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി തൃശൂര്‍ വിമല കോളജിലെ റീമാനാഥ് മീറ്റ് റെക്കോഡോടെ (38.12) സ്വര്‍ണംനേടി. 2014ല്‍ നീന സ്ഥാപിച്ച 35.12 ആണ് പഴങ്കഥയായത്. വനിതകളുടെ ഹാമര്‍ത്രോയില്‍ കോതമംഗലം മാര്‍ അത്തനേഷ്യസിലെ ആതിര മുരളീധരന്‍, വനിതകളുടെ 20000 മീറ്റര്‍ നടത്തത്തില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണയിലെ റീബാസ് മോഷി, വനിതകളുടെ 5000 മീറ്റര്‍ നടത്തത്തില്‍ പാലാ അല്‍ഫോണ്‍സയിലെ മേരി മാര്‍ഗരറ്റ്, ഹൈജംപില്‍ അല്‍ഫോണ്‍സയിലെ എയ്ഞ്ചല്‍ പി. ദേവസ്യ, വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ചങ്ങനാശ്ശേരി അസംപ്ഷനിലെ ആര്‍. അനു, പോള്‍വാള്‍ട്ടില്‍ അസംപ്ഷനിലെ സിന്‍ജു പ്രകാശ് എന്നിവര്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണംനേടി.
800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തൃശൂര്‍ വിമലയിലെ പ്രിയ, 200 മീറ്റര്‍ വ്യക്തിഗത മെഡ്ലേ പുരുഷവിഭാഗത്തില്‍ ചെമ്പഴന്തി എസ്.എന്നിലെ അമല്‍ എ.എം, വനിതാവിഭാഗത്തില്‍ ആരതി എസ്,100 മീറ്റര്‍ ബാക്സ്ട്രോക്കില്‍ തൃശൂര്‍ സെന്‍റ് തോമസിലെ ബിനു ഐസക്, 200 മീറ്റര്‍ ബട്ടര്‍ഫൈ്ള സ്ട്രോക് പുരുഷ വിഭാഗത്തില്‍ ചെമ്പഴന്തി എസ്.എന്നിലെ ആനന്ദ് എ.എസ്, വനിതാവിഭാഗത്തില്‍ തൃശൂര്‍ വിമലയിലെ ജ്യോതി. എം, 50 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്ക് വനിതാവിഭാഗത്തില്‍ ചെമ്പഴന്തി എസ്.എന്നിലെ ആരതി. എസ്, 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ചെമ്പഴന്തി എസ്.എന്നിലെ ആനന്ദ് എ.എസ്, വനിതാവിഭാഗത്തില്‍ എം.ജി കോളജിലെ ജെ. ശ്രീക്കുട്ടി എന്നിവരാണ് അക്വാട്ടിക്സില്‍ പുതിയ മീറ്റ് റെക്കോഡിനുടമകള്‍
1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തിരുവനന്തപുരം എം.ജി കോളജിലെ രാകേഷ് .ആര്‍, 100 മീറ്റര്‍ ബാക്ക്സ്ട്രോക്കില്‍ ചെമ്പഴന്തി എസ്.എന്നിലെ പി.ഗ്രീഷ്മ, 50 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്കില്‍ തൃശൂര്‍ സെന്‍റ് തോമസിലെ നന്ദു ജി. നായര്‍ എന്നിവര്‍ സ്വര്‍ണം നേടി. 400 മീറ്റര്‍ പുരുഷ-വനിതാ മെഡ്ലെ റിലേയില്‍ ചെമ്പഴന്തി കോളജ് മീറ്റ് റേക്കോഡോടെ ഇരട്ടസ്വര്‍ണം നേടി. ഹാട്രിക് സ്വര്‍ണം നേടി എം.ജി കോളജിന്‍െറ ജെ. ശ്രീക്കുട്ടി, ചെമ്പഴന്തി എസ്.എന്നിലെ ആനന്ദ്, ആരതി എന്നിവര്‍ വ്യക്തിഗത പോയന്‍റുപട്ടികയില്‍ ഒപ്പത്തിനൊപ്പമാണ്. വൈകീട്ട് നാലിന് കാര്യവട്ടം എല്‍.എന്‍.സി.പി.ഇ ഗ്രൗണ്ടില്‍ നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.