കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ്: ഇന്ത്യക്ക് മെഡല്‍വേട്ട

അപീയ(സമോവ): രണ്ട് സ്വര്‍ണമുള്‍പ്പെടെ ഏഴ് മെഡലുകളുമായി അഞ്ചാമത് കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ വ്യാഴാഴ്ച ഇന്ത്യ മികച്ചനേട്ടം കൊയ്തു. മൂന്നു വെള്ളിയും രണ്ടു വെങ്കലവും മെഡല്‍നേട്ടത്തില്‍ ഉള്‍പ്പെടുന്നു. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍നേട്ടം 17 ആയി. പെണ്‍കുട്ടികളുടെ അമ്പെയ്ത്ത് റീകര്‍വ് വ്യക്തിഗത ഇനത്തില്‍ പ്രാചി സിങ്ങും ടെന്നിസ് മിക്സഡ് ഡബ്ള്‍സ് ഇനത്തില്‍ ശശികുമാര്‍ മുകുന്ദ്-ധ്രുതി ടാറ്റചര്‍ വേണുഗോപാലും ചേര്‍ന്ന സഖ്യവുമാണ് സുവര്‍ണനേട്ടം കുറിച്ചത്. ബോക്സിങ്ങില്‍ ഗൗരവ് സോളങ്കി (52 കിലോ), ആണ്‍കുട്ടികളുടെ അമ്പെയ്ത്ത് റീകര്‍വ് വ്യക്തിഗത ഇനത്തില്‍ നിഷാന്ത് കുമാവത്, സ്ക്വാഷ് മിക്സഡ് ഡബ്ള്‍സില്‍ വി. സെന്തില്‍ കുമാര്‍-ഹര്‍ഷിത് ജവാന്ദ സഖ്യം എന്നിവരാണ് വെള്ളി മെഡല്‍ നേടിയത്.

ബോക്സിങ്ങില്‍ ലെയ്ചോംബം ഭീംചന്ദ് സിങ ്(49 കിലോ), പ്രയാഗ് ചൗഹാന്‍ (64 കിലോ) എന്നിവരാണ് വെങ്കല ജേതാക്കളായത്. ഗെയിംസ് വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ ഇന്ത്യ വീണ്ടും മെഡല്‍പ്പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറി. ഏഴു സ്വര്‍ണം, നാലു വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യന്‍ സമ്പാദ്യം. വെള്ളിയാഴ്ച നടക്കുന്ന രണ്ട് ടെന്നിസ് സിംഗ്ള്‍സ് ഫൈനലില്‍ ശശികുമാറും ധ്രുതിയും പോരാട്ടത്തിനിറങ്ങുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT