കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ്: അബിതക്ക് വെങ്കലം


അപീയ (സമോവ): അത്ലറ്റിക് മത്സരങ്ങള്‍ക്ക് സമാപനം കുറിച്ച ഗെയിംസിന്‍െറ മൂന്നാം ദിനത്തില്‍ ഇന്ത്യക്ക് നേടാനായത് രണ്ടു വെങ്കലം.
 മലയാളികളുടെ അഭിമാനമുയര്‍ത്തി ഉഷ സ്കൂള്‍ വിദ്യാര്‍ഥി അബിത മേരി മാനുവലാണ് അതില്‍ ഒരു മെഡല്‍ സ്വന്തമാക്കിയത്. പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തിലാണ് അബിത മൂന്നാം സ്ഥാനത്തത്തെിയത്. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ അനാമിക ദാസിലൂടെയാണ് രണ്ടാം മെഡല്‍ നേട്ടം. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 10 ആയി. എന്നാല്‍, രണ്ടാം ദിനത്തിലെ അഞ്ചാം സ്ഥാനത്തുനിന്ന് താഴേക്കുപോയ ഇന്ത്യ ഏഴാം സ്ഥാനത്തത്തെി.
മികച്ച വ്യക്തിഗത സമയം കുറിച്ച അബിത 2:07.33 മിനിറ്റിലാണ് ഫിനിഷിങ് ലൈന്‍ തൊട്ടത്. ഉത്തര്‍പ്രദേശുകാരിയായ അനാമികയും വ്യക്തിഗത മികവോടെയാണ് മെഡല്‍ എറിഞ്ഞെടുത്തത്. 15.03 മീറ്റര്‍ ദൂരമാണ് അനാമികയുടെ ഷോട്ട്പുട്ട് താണ്ടിയത്. അതേസമയം, ആണ്‍കുട്ടികളുടെ 800 മീറ്ററിലും ഷോട്ട്പുട്ടിലും ഇന്ത്യക്ക് നിരാശയായിരുന്നു ഫലം. 800 മീറ്ററില്‍ മത്സരിച്ച ബിയാന്ത് സിങ് ആറാമതും ഷോട്ട്പുട്ടില്‍ മത്സരിച്ച ആശിഷ് ഭലോതിയ അഞ്ചാമതുമാണ് എത്തിയത്.
ബോക്സിങ്ങില്‍ ഗൗരവ് സോളങ്കി (52 കിലോ) ഫൈനലിലത്തെുന്ന ഏക ഇന്ത്യക്കാരനായി. സെമിയില്‍ തോറ്റ മറ്റ് രണ്ടു താരങ്ങള്‍ വെങ്കലം ഉറപ്പിച്ചു. സ്ക്വാഷില്‍ ഇന്ത്യയുടെ വി. സെന്തില്‍ കുമാര്‍-ഹര്‍ഷിത് ജവാന്ദ സഖ്യം സെമിയിലത്തെി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT