തിരുവനന്തപുരം: 64ാമത് അഖിലേന്ത്യ പൊലീസ് അത്ലറ്റിക് മീറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ സി.ആര്‍.പി.എഫിന്‍െറ കുതിപ്പ് തുടരുന്നു. ചൊവ്വാഴ്ച 13 ഇനങ്ങള്‍ കൂടി പൂര്‍ത്തിയായപ്പോള്‍ 100 പോയന്‍റുമായാണ് സി.ആര്‍.പി.എഫ് മുന്നേറുന്നത്. 90 പോയന്‍റുമായി ബി.എസ്.എഫ് രണ്ടാമതും 69 പോയന്‍റുമായി പഞ്ചാബ് പൊലീസ് മൂന്നാം സ്ഥാനത്തുമുണ്ട്. മൂന്ന് സ്വര്‍ണവും രണ്ടുവെള്ളിയും അക്കൗണ്ടില്‍ ചേര്‍ത്ത് 45 പോയന്‍റുമായി കേരളപൊലീസ് നാലാം സ്ഥാനത്താണ്. വനിതകളുടെ നൂറുമീറ്റര്‍ ഓട്ടത്തില്‍ കേരള പൊലീസിന്‍െറ സിനി. എസ് (12.07 സെക്കന്‍ഡ്) സ്വര്‍ണവും, സി.ആര്‍.പി.എഫിലെ ഷിംന ബേബി (12.50 സെക്കന്‍ഡ് )വെള്ളിയും, സി.ഐ.എസ്.എഫിലെ രമ്യ. കെ.ടി.പി (12.72 സെക്കന്‍ഡ്) വെങ്കലവും നേടി. വനിതകളുടെ 400 മീറ്റര്‍ ഓട്ടത്തില്‍ കേരള പോലീസിന്‍െറ ചിഞ്ചു ജോസ് 55.27 സെക്കന്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍ കേരളാ പൊലീസിലെ അഞ്ജു തോമസ് വെള്ളിനേടി.
പുരുഷന്മാരുടെ 400 മീറ്റര്‍ ഓട്ടത്തില്‍ കേരള പൊലീസിന്‍െറ ഷെരീഫ്. കെ (47.54 സെക്കന്‍ഡ്) സ്വര്‍ണം നേടി. ബി.എസ്.എഫിലെ ഹര്‍പ്രീത് സിങ്ങിനാണ് ഈ ഇനത്തില്‍ വെള്ളി. വനിതകളുടെ 10,000 മീറ്റര്‍ നടത്ത മത്സരത്തില്‍ സി.ആര്‍.പി.എഫിന്‍െറ സൗമ്യ.ബി (48:08.42) സ്വര്‍ണവും, രാജസ്ഥാന്‍ പൊലീസിലെ സപ്ന (48:39.14)വെള്ളിയും നേടി. കേരള പൊലീസിലെ സന്ധ്യ.കെ.ജെ (50:27.91) വെങ്കല മെഡല്‍ നേടി. വനിതകളുടെ നൂറുമീറ്റര്‍ ഹര്‍ഡില്‍സില്‍ പഞ്ചാബ് പൊലീസിന്‍െറ അരവിന്ദ രത്വ (14.92 സെക്കന്‍ഡ്) സ്വര്‍ണവും, സി.ആര്‍.പി.എഫിലെ അയന തോമസ് (15.08 സെക്കന്‍ഡ്) വെള്ളിയും, കേരള പൊലീസിലെ ജോജിമോള്‍ ജോസഫ് (15.68 സെക്കന്‍ഡ്)വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.