കോമണ്‍വെല്‍ത്ത് ഗെയിംസ്; ചരിത്രവേദിയാകാന്‍ ഡര്‍ബന്‍

ജൊഹാനസ്ബര്‍ഗ്: കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി പുതുചരിത്രം രചിക്കാന്‍ ദക്ഷിണാഫ്രിക്ക ഒരുങ്ങുന്നു. 2022 ഗെയിംസിനായി രംഗത്തുള്ള ഏക നഗരമായ ഡര്‍ബന് അനുകൂലമായ തീരുമാനം ബുധനാഴ്ച  ഓക്ലന്‍ഡില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വേദിക്കായി മത്സരരംഗത്തുണ്ടായിരുന്ന കനേഡിയന്‍ നഗരവും മുന്‍ ആതിഥേയരുമായ എഡ്മന്‍റണ്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പിന്മാറിയിരുന്നു. ഇന്ധനവിലയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി കാനഡക്കാര്‍ക്ക് തിരിച്ചടിയായപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ തുറമുഖനഗരമായ ഡര്‍ബന്‍ മാത്രം മത്സരത്തില്‍ അവശേഷിക്കുകയായിരുന്നു. 2022 ജൂലൈ 18ന് തുടങ്ങാനിരിക്കുന്ന ഗെയിംസ് ദക്ഷിണാഫ്രിക്കയിലത്തെിയാല്‍ മറ്റൊരു പ്രത്യേകതക്കും രാജ്യം സാക്ഷ്യംവഹിക്കും. ദക്ഷിണാഫ്രിക്കയുടെ ആദ്യ പ്രസിഡന്‍റ് നെല്‍സണ്‍ മണ്ടേലയുടെ ജന്മവാര്‍ഷികദിനത്തിലായിരിക്കും ചരിത്ര ഗെയിംസ് ആഫ്രിക്കന്‍ മണ്ണില്‍ അരങ്ങുണരുക.ി
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT