യുനൈറ്റഡ് നേഷൻസ്: അഭയാർഥി ജീവിതം നയിക്കുന്ന യോഗ്യരായ അത്ലറ്റുകൾക്ക് 2016 റിയോ ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള വഴിതെളിഞ്ഞു. അർഹരായ അഭയാർഥികളെ ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായി പങ്കെടുക്കാൻ അനുവദിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് തോമസ് ബാക് ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കി.
2016 ഒളിമ്പിക്സിെൻറ സമയത്ത് പോരാട്ടങ്ങൾനിർത്തി സമാധാനം പുലർത്തണമെന്ന് എല്ലാ രാജ്യങ്ങളോടും അഭ്യർഥിക്കുന്ന പ്രമേയം യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് ബാക് ഇക്കാര്യമറിയിച്ചത്. അഭയാർഥികൾക്കിടയിൽനിന്ന് പ്രഗല്ഭരായ അത്ലറ്റുകളെ തിരിച്ചറിയാൻ സഹായിക്കാൻ 193 യു.എൻ അംഗരാജ്യങ്ങളോടും ബാക് അഭ്യർഥിച്ചു.
സ്വന്തം രാജ്യത്തെയും ദേശീയ ഒളിമ്പിക് കമ്മിറ്റിയെയും പ്രതിനിധാനംചെയ്യാൻ കഴിയാത്തതിനാൽ അഭയാർഥികളായ താരങ്ങൾക്ക്് ഇതുവരെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ, ഇത്തവണ സ്ഥിതി വിഭിന്നമാകും. സ്വന്തമായി രാജ്യത്തിെൻറ അസ്ഥിത്വമില്ലാതെ പങ്കെടുക്കുന്ന താരങ്ങൾ ഒളിമ്പിക് പതാകക്ക് പിന്നിലായിരിക്കും അണിനിരക്കുക. ഒളിമ്പിക് ഗാനമാകും അവർക്കായി മുഴങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.