സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ്: പാലക്കാട് കിരീടം നിലനിര്‍ത്തി

കൊച്ചി: മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ സമാപിച്ച 59ാമത് സംസ്ഥാന ജൂനിയര്‍ മീറ്റില്‍ പാലക്കാട് ജില്ല കിരീടം നിലനിര്‍ത്തി. 32 സ്വര്‍ണവും 28 വെള്ളിയും 18 വെങ്കലവുമടക്കം പാലക്കാട് 367 പോയിന്‍റ് നേടി. തുടര്‍ച്ചയായ നാലാം തവണയാണ് ജില്ലയുടെ കിരീടനേട്ടം. 19 സ്വര്‍ണവും 27 വെള്ളിയും 22 വെങ്കലവുമടക്കം 451 പോയിന്‍റ് നേടിയ എറണാകുളം രണ്ടാം സ്ഥാനവും 15 സ്വര്‍ണവും 13 വെള്ളിയും 17 വെങ്കലവുമായി 326.5 പോയിന്‍റ് നേടിയ കോട്ടയം മൂന്നാം സ്ഥാനവും നേടി. ഓരോ സ്വര്‍ണവും വെള്ളിയും രണ്ട് വെങ്കലവുമായി 33 പോയിന്‍റ് മാത്രം നേടിയ കാസര്‍കോടാണ് ഏറ്റവും പിന്നില്‍. അവസാനം ദിനം അഞ്ച് റെക്കോഡുകളും പിറന്നു.  
പെണ്‍കുട്ടികളുടെ അണ്ടര്‍16 വിഭാഗം 800 മീറ്ററില്‍ അതുല്യ ഉദയന്‍ (2:18.57 സെക്കന്‍ഡ്, കോഴിക്കോട്), ആണ്‍കുട്ടികളില്‍ അഭിഷേക് മാത്യൂ (1:59.62 സെക്കന്‍ഡ്), അണ്ടര്‍ 18 യൂത്ത് ബോയ്സ് വിഭാഗം 10,000 മീറ്റര്‍ നടത്തത്തില്‍ എ. അനീഷ് (48 മിനിറ്റ് 20 സെക്കന്‍ഡ്, പാലക്കാട്), പോള്‍വാട്ടില്‍ കെ.ജെ. ജെസന്‍ (4.40 മീറ്റര്‍, പാലക്കാട്), അണ്ടര്‍ 20 ജൂനിയര്‍ പുരുഷന്മാരുടെ ട്രിപ്ള്‍ ജംപില്‍ എന്‍. അബ്ദുല്ല അബൂബക്കര്‍ (15.86 മീറ്റര്‍, തിരുവനന്തപുരം) എന്നിവരാണ് അവസാനദിനം റെക്കോഡ് ബുക്കില്‍ ഇടംനേടിയത്. ആദ്യദിനം ആറും രണ്ടാംദിനം പതിനാലും അടക്കം 25 റെക്കോഡുകളാണ് മീറ്റില്‍ പിറന്നത്. മീറ്റിലെ പ്രകടത്തിന്‍െറ അടിസ്ഥാനത്തിലാണ് ദേശീയ മീറ്റിനുള്ള കേരള ടീമിനെ തെരഞ്ഞെടുക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT