കൊച്ചി: മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ മീറ്റിന്‍െറ രണ്ടാം ദിനവും പാലക്കാടന്‍ പെരുമ. 21 സ്വര്‍ണവും 17 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 367 പോയന്‍റ് പാലക്കാട് നേടി. 313 പോയന്‍റുള്ള എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. കോട്ടയം 226.5 പോയന്‍റുമായി മൂന്നാം സ്ഥാനത്തുണ്ട്. 14 റെക്കോഡുകളും ശനിയാഴ്ച പിറന്നു. അണ്ടര്‍-16 ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യു (11.89 മീറ്റര്‍, തിരുവനന്തപുരം), അണ്ടര്‍-18 വിഭാഗം 400 മീറ്ററില്‍ ജിസ്ന മാത്യു (55.35 സെക്കന്‍ഡ്, കോഴിക്കോട്), 2000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ രേഷ്മ വി.ആര്‍. (07:44.99 സെക്കന്‍ഡ്, പാലക്കാട്്), ഹാമര്‍ത്രോയില്‍ ദീപ ജോഷി (48.17 മീറ്റര്‍, എറണാകുളം), അണ്ടര്‍-20 വിഭാഗം 2000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ എയ്ഞ്ചല്‍ ജയിംസ് (7:22.69 സെക്കന്‍ഡ്, കോട്ടയം), 10000 മീറ്റര്‍ നടത്തത്തില്‍ നീന കെ.ടി. (53:19.60 സെക്കന്‍ഡ്, പാലക്കാട്), പോള്‍വാള്‍ട്ടില്‍ മരിയ ജയ്സണ്‍ (3.40 മീറ്റര്‍, കോട്ടയം) എന്നിവരാണ് പെണ്‍കുട്ടികളിലെ റെക്കോഡ് നേട്ടക്കാര്‍. ആണ്‍കുട്ടികളില്‍ അണ്ടര്‍-16 ഹൈജംപില്‍ അനന്ദു കെ.എസ്. (2.05 മീറ്റര്‍, തൃശൂര്‍), അണ്ടര്‍-18 സ്റ്റീപ്ള്‍ ചേസില്‍ നസീം. പി (6:7.66 സെക്കന്‍ഡ്, പാലക്കാട്) എന്നിവരും റെക്കോഡ് ബുക്കില്‍ ഇടംനേടി. മീറ്റിന്‍െറ അവസാന ദിനമായ ഇന്ന് 42 ഇനങ്ങളില്‍ ഫൈനല്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.