കൊച്ചി: മഹാരാജാസ് ഗ്രൗണ്ടില്‍ ആരംഭിച്ച 59ാമത് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ പാലക്കാട് കുതിപ്പ് തുടങ്ങി. ആദ്യദിനം 11 സ്വര്‍ണവും 10 വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 189 പോയന്‍റാണ് പാലക്കാടിന്‍െറ നേട്ടം. ഏഴ് സ്വര്‍ണവും 11വെള്ളിയും എട്ട് വെങ്കലവുമായി 160 പോയന്‍േറാടെ ആതിഥേയരായ എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. രണ്ട് സ്വര്‍ണം, മൂന്ന് വെള്ളി, എട്ട് വെങ്കലം ഉള്‍പ്പെടെ 92.5 പോയന്‍റുമായി കോട്ടയം മൂന്നാം സ്ഥാനത്തും തുടരുന്നു.
36 ഫൈനലുകള്‍ നടന്ന ആദ്യദിനം ആറ് മീറ്റ് റെക്കോഡും പിറന്നു. അണ്ടര്‍-14 പെണ്‍കുട്ടികളുടെ ട്രയാത്ലണില്‍ പ്രഭാവതി പി.എസ് (മലപ്പുറം, 1485 പോയന്‍റ്), അണ്ടര്‍-16 പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ സാന്ദ്ര എസ്. നായര്‍ (ഇടുക്കി, 6:55.09 സെക്കന്‍ഡ്), അണ്ടര്‍-18 പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ബബിത സി. (പാലക്കാട്, 4:45.23 സെക്കന്‍ഡ്), അണ്ടര്‍-16 ആണ്‍കുട്ടികളുടെ 2000 മീറ്ററില്‍ ശ്രീരാഗ് പി. (പാലക്കാട്, 5:56.89 സെക്കന്‍ഡ്), അണ്ടര്‍-18 ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അജിത് പി.എന്‍ (പാലക്കാട്, 8:54.07 സെക്കന്‍ഡ്), അണ്ടര്‍-18 യൂത്ത് ബോയ്സ് ഹൈജംപില്‍ ജിയോ ജോസ് (എറണാകുളം, 2.07 മീറ്റര്‍) എന്നിവരാണ് ആദ്യദിനത്തിലെ റെക്കോഡ് നേട്ടക്കാര്‍. എറണാകുളം സെന്‍റ് ആല്‍ബര്‍ട്സ് കോളജിന്‍െറ ജോസഫ് ജോയും (10.78 സെക്കന്‍ഡ്) പാലക്കാട് മേഴ്സി കോളജിന്‍െറ എം. അഖിലയും (12.44 സെക്കന്‍ഡ്) മീറ്റിലെ വേഗമേറിയ താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. 14 ജില്ലയില്‍നിന്നായി 1600 കായികതാരങ്ങളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.