അര്‍ജുന പുരസ്കാര ജേതാവ് കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനില്‍

ഛണ്ഡിഗഢ്: ഒളിമ്പ്യനും അര്‍ജുന പുരസ്കാര ജേതാവുമായ ബോക്സര്‍ ജയ് ഭഗ്വാന്‍ കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനില്‍. ഹരിയാനയിലെ ഹിസാറില്‍ പൊലീസ് ഇന്‍സ്പെക്ടറായ ജയ് ഭഗ്വാന്‍, ചൂതാട്ടത്തിന് അറസ്റ്റ് ചെയ്ത മൂന്നു പേരില്‍നിന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങി വിട്ടയച്ച സംഭവത്തിലാണ് സസ്പെന്‍ഷന്‍. ഭഗ്വാനെ കൂടാതെ ഒപ്പമുണ്ടായിരുന്ന കോണ്‍സ്റ്റബിളിനെതിരെയും നടപടിയുണ്ട്. പൊലീസ് സൂപ്രണ്ട് നടത്തിയ പ്രാഥമിക അന്വേഷണത്തിന്‍െറ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍. വിശദമായ അന്വേഷണം ഇനിയുണ്ടാകും. 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 60 കിലോയില്‍ വെങ്കലം നേടിയ താരമാണ് ഭഗ്വാന്‍. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ പ്രീക്വാര്‍ട്ടര്‍ വരെ മുന്നേറിയിരുന്നു. ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലും രണ്ടുതവണ മെഡല്‍ നേടിയ ഭഗ്വാനെ 2014ലാണ് അര്‍ജുന നല്‍കി രാജ്യം ആദരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT