Posted On
date_range Updated On
date_range ദേശീയ ജൂനിയർ അത് ലറ്റിക്സ്: കേരളത്തിന് ആദ്യ സ്വർണവും വെള്ളിയും
റാഞ്ചി: ദേശീയ ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ സ്വർണവും വെള്ളിയും. 16 വയസിന് താഴെയുള്ളവരുടെ ഹൈജംപിൽ കേരളത്തിന്‍റെ ലിസ്ബത്ത് കരോലിൻ ജോസഫ് ആണ് സ്വർണം കൊയ്തത്. ഈ ഇനത്തിൽ വെള്ളി മെഡൽ കേരളത്തിന്‍റെ ഗായത്രി ശിവകുമാറിനാണ്.
കോഴിക്കോട് പുല്ലൂരാംപ്പാറ സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസിലെ വിദ്യാർഥിനിയാണ് ലിസ്ബത്ത്. ഗായത്രി, എറണാകുളം ഗിരിദീപം ബവൻസ് എച്ച്.എസ്.എസ് വിദ്യാർഥിനിയും.
ബിഹാർ റാഞ്ചി ബിർസമുണ്ട സ്റ്റേഡിയത്തിൽ ആരംഭിച്ച 31ാമത് ദേശീയ ജൂനിയർ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 25 സംസ്ഥാനങ്ങളിൽ നിന്നുള്ള 2000ലേറെ അത് ലറ്റുകൾ ട്രാക്കിലും ഫീൽഡിലുമായി മെഡൽ വരാനിറങ്ങുന്നത്. 21ാം ചാമ്പ്യൻ പട്ടം തേടി 98 അംഗ ടീമുമായാണ് കേരളം എത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.