?????? ??????? ??????????????????? ????????? ??????? ??????????? ??? ??????? ??????????????????????? ??????????? ??????????? ??????????? ??????????????

അന്തര്‍ സര്‍വകലാശാലാ അത് ലറ്റിക് മീറ്റിന് ഇന്ന് തുടക്കം

പട്യാല (പഞ്ചാബ്): കോച്ചിവിറക്കുന്ന തണുപ്പിനെ ചൂടുപിടിപ്പിച്ച് ആറു ദിവസം നീളുന്ന അന്തര്‍ സംസ്ഥാന സര്‍വകലാശാല അത്ലറ്റിക് മീറ്റിന് പട്യാലയിലെ പഞ്ചാബ് യൂനിവേഴ്സിറ്റിയില്‍ ചൊവ്വാഴ്ച തുടക്കമാകും. 180ഓളം സര്‍വകലാശാലയിലെ അത്ലറ്റുകളാണ് മീറ്റില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് കേരള യൂനിവേഴ്സിറ്റി, എം.ജി യൂനിവേഴ്സിറ്റി, കാലിക്കറ്റ് യൂനിവേഴ്സിറ്റി, കണ്ണൂര്‍ യൂനിവേഴ്സ്റ്റി, ആരോഗ്യ സര്‍വകലാശാല, എ.പി.ജെ. അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്നായി 158പേരും മത്സരിക്കാനത്തെുന്നു.
മീറ്റിന്‍െറ ഉദ്ഘാടനം തിങ്കളാഴ്ച രാജ്യസഭാ എം.പി സുഖ്ദേവ് സിങ് ധിന്ദ്സ നിര്‍വഹിച്ചു. വൈകുന്നേരം മൂന്നിന് മാര്‍ച്ച്പാസ്റ്റോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങുകള്‍ ഏഴുവരെ നീണ്ടു. ജനുവരി മൂന്ന് വരെയാണ് മേള. മെഡലുകളൊന്നുമില്ലാത്ത ചൊവ്വാഴ്ച ഹീറ്റ്സ്, ക്വാളിഫൈയിങ് മത്സരങ്ങള്‍ നടക്കും.
പെണ്ണൊരുമയില്‍ എം.ജി
വനിതകളുടെ കരുത്തിലാണ് ഇത്തവണയും എം.ജി സര്‍വകലാശാലയത്തെുന്നത്. കാലങ്ങളായി തുടരുന്ന മേധാവിത്വം കാലാവസ്ഥ ചതിച്ചില്ളെങ്കില്‍ ഇത്തവണയും നിലനിര്‍ത്തുമെന്ന് ടീം മാനേജര്‍ ഡോ. ജിമ്മി ജോസഫ് പറയുന്നു. ഹൈജംപില്‍ ജിനു മരിയ മാനുവല്‍, എയ്ഞ്ചല്‍ പി. ദേവസ്യയും ലോങ്ജംപില്‍ വിനീതയുമാണ് മെഡല്‍ പ്രതീക്ഷകള്‍. 400 മീറ്ററില്‍ അഞ്ജലി ജോസും ശ്രുതി മോളും പ്രതീക്ഷ നല്‍കുന്നു. ഹെപ്റ്റാത്തലണില്‍ മറീന ജോര്‍ജ്, അനില ജോസ്, ട്രിപ്ള്‍ജംപില്‍ വി.വി. ഷീന, പോള്‍വോള്‍ട്ടില്‍ സിഞ്ജു പ്രകാശ്, രേഷ്മ രവീന്ദ്രന്‍ എന്നിവര്‍ സ്വര്‍ണപ്രതീക്ഷകളാണ്.  നടന്ന് മെഡലുറപ്പിക്കാന്‍ ഇവര്‍ക്കൊപ്പം ഫെമി ജോര്‍ജും ചേരുന്നു. ദേശീയതാരം അനില്‍ഡ തോമസ് പങ്കെടുക്കുന്നില്ല. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗ്ളാമര്‍ പോരാട്ടമായ 100 മീറ്ററില്‍ അനുരൂപ് ശക്തമായ സാന്നിധ്യമാകും. 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ അനീസ്, ട്രിപ്ള്‍ജംപില്‍ അബ്ദുല്ല അബൂബക്കര്‍, ഉനൈസ് എന്നിവരും മെഡല്‍ പ്രതീക്ഷയേകുന്നു. 37 പെണ്‍കുട്ടികളും 19 ആണ്‍കുട്ടികളുമടങ്ങുന്ന 56 അംഗ സംഘമാണ് മീറ്റില്‍ പങ്കെടുക്കുന്നത്. തങ്കച്ചന്‍ മാത്യു, പി.പി. പോള്‍, വിനയ ചന്ദ്രന്‍, ബൈജു ജോസഫ്, ശോശാമ്മ എന്നിവരാണ് പരിശീലകര്‍.
കാലിക്കറ്റ് പ്രതീക്ഷയില്‍
കഴിഞ്ഞ വര്‍ഷം വനിതകളില്‍ രണ്ടാമതത്തെിയ പ്രകടന മികവുമായാണ് കാലിക്കറ്റ് സര്‍വകലാശാല എത്തുന്നത്. ദീര്‍ഘദൂര ഓട്ടക്കാരിയായ ദേശീയ താരം എം.ഡി. താര, 400 മീറ്ററിലെ ജേതാവായിരുന്ന ആര്‍. അനു എന്നിവര്‍ പരിക്കുമൂലം ഇറങ്ങുന്നില്ല. 5000, 1500 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയായി പി.യു. ചിത്രയുണ്ട്. വനിതകളിലെ അതിവേഗ താരമാകാന്‍ സുഗിനയും സ്പൈക്കണിയും. പുരുഷവിഭാഗത്തില്‍ 100, 200 മീറ്റര്‍ മത്സരങ്ങളില്‍ അമല്‍രാജ് പ്രതീക്ഷയേകുന്ന താരമാണ്. ലോങ്ജംപില്‍ ജോഫിന്‍, 110 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ കാര്‍ത്തിക്, 20 കിലോ മീറ്റര്‍ നടത്തത്തില്‍ റിബാസ് എന്നിവരും പ്രതീക്ഷയോടെയാണ് ട്രാക്കിലിറങ്ങുന്നത്. 31 പെണ്‍കുട്ടികളും 20 ആണ്‍കുട്ടികളും സഹിതം 51 പേരാണ് പങ്കെടുക്കുന്നത്.  ആര്‍. ജയകുമാര്‍, പിന്‍േറ റിബല്ളോ, സേവ്യര്‍ പൗലോസ്, കെ.ആര്‍. ശ്രീനാഥ്, സദീപ്, ആശാ തങ്കച്ചന്‍ എന്നിവരാണ് ഒഫീഷ്യലുകള്‍.
തിരിച്ചു പിടിക്കാന്‍ കേരള
പ്രതാപം തിരിച്ചുപിടിക്കാനാണ് കേരള സര്‍വകലാശാല ഇത്തവണ വണ്ടി കയറിയത്. 100, 200 മീറ്ററില്‍ മുന്‍ ജേതാവായിരുന്ന ലിഖിന്‍, സ്റ്റീപ്പിള്‍ ചേസില്‍ കേരള യൂനിവേഴ്സിറ്റിയുടെ റെക്കോഡിനിടുമയായ ആകാശ്, 1500ല്‍ ടിങ്ക്ള്‍ ടോമി, ഹെപ്റ്റാത്ലണില്‍ അലീന വിന്‍സെന്‍റ്, ട്രിപ്ള്‍ ജംപില്‍ ജെനിമോള്‍ ജോയ് എന്നിവരിലാണ് പ്രതീക്ഷകള്‍. നയന ജെയിംസ് ടീമില്‍ നിന്നും പിന്‍വാങ്ങി. ഗോപാകൃഷ്ണപിള്ളി, കെ.ആര്‍. സാംജി, സന്തോഷ്, ഗീത എന്നിവരാണ് കേരളയുടെ പരിശീലകര്‍. 19 പെണ്‍കുട്ടികളും 15 ആണ്‍കുട്ടികളുമടങ്ങുന്നതാണ് കേരളയുടെ പട.
ഒമ്പതംഗ ടീമുമായാണ് കണ്ണൂര്‍ യൂനിവേഴ്സിറ്റി പട്യാലയിലത്തെിയിരിക്കുന്നത്. സ്പ്രിന്‍റില്‍ ജ്യോതിപ്രകാശാണ് പ്രധാന പ്രതീക്ഷ. ജോസ്, കെ.ബി. മഹേഷ് എന്നിവരാണ് പരിശീലകര്‍. കെ.കെ. രാജീവ്, ഡോ. പി.എം. ആന്‍റണി എന്നിവരുടെ പരിശീലനത്തില്‍ തൃശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍നിന്നും ഏഴ് അത്ലറ്റുകള്‍ എത്തിയിട്ടുണ്ട്. ഡോ. അജയ്കുമാറാണ്  ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റിയുടെ പരിശീലകന്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT