2016 ദേശീയ ഗെയിംസ് തീയതി: ഗോവക്ക് അന്ത്യശാസനം

ഗുവാഹതി: 36ാമത് ദേശീയ ഗെയിംസ് തീയതി പ്രഖ്യാപനം വൈകുന്ന ഗോവക്ക് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍െറ അന്ത്യശാസനം. ഒരു മാസത്തിനകം തീയതി പ്രഖ്യാപിച്ചില്ളെങ്കില്‍ 10 കോടി പിഴ ചുമത്തുമെന്ന് ഗുവാഹതിയില്‍ ചേര്‍ന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വാര്‍ഷിക യോഗം മുന്നറിയിപ്പ് നല്‍കി. ഗെയിംസ് വേദി മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും യോഗം വ്യക്തമാക്കി.
2016ല്‍ നടക്കേണ്ട മേളയുടെ തീയതി എത്രയും വേഗം പ്രഖ്യാപിക്കാന്‍ കഴിഞ്ഞ ആഗസ്റ്റില്‍ ഐ.ഒ.എ ഗോവ ഗെയിംസ് സാഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രതികരണമൊന്നുമുണ്ടായില്ല. ഇതോടെയാണ് അന്ത്യശാസനയുമായി ഐ.ഒ.എ രംഗത്തത്തെിയത്.
ഒരുക്കങ്ങളിലെ മെല്ളെപ്പോക്കിനെ അസോസിയേഷന്‍ നേരത്തേ വിമര്‍ശിച്ചിരുന്നു.
2019ലെ 37ാമത് ദേശീയ ഗെയിംസ് വേദിയായി ആന്ധ്രപ്രദേശിനെ തെരഞ്ഞെടുത്തു. പുതിയ തലസ്ഥാനനഗരിയായ അമരാവതി വേദിയാകുമെന്നാണ് റിപ്പോര്‍ട്ട്. 2002ലെ ദേശീയ ഗെയിംസും 2003ലെ ആഫ്രോ ഏഷ്യന്‍ ഗെയിംസും സംഘടിപ്പിച്ച പരിചയവുമായാണ് ആന്ധ്ര മറ്റൊരു ദേശീയ ഗെയിംസിന് വേദിയാകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT