Posted On
date_range Updated On
date_range റിയോയിലേക്ക് ഒരുങ്ങാന്‍ ബോള്‍ട്ട് ലണ്ടനില്‍ ഓടും
ലണ്ടന്‍: റിയോ ഒളിമ്പിക്സിനുള്ള ഒരുക്കമായി ലണ്ടന്‍ വാര്‍ഷിക ഗെയിംസില്‍ ഓടാന്‍ ഉസൈന്‍ ബോള്‍ട്ട് വരും. ആറ് ഒളിമ്പിക് സ്വര്‍ണമെഡലുകളണിഞ്ഞ ബോള്‍ട്ട് പരിക്കിന്‍െറ പിടിയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണവുമായി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരുന്നു. അടുത്ത വര്‍ഷം ജൂലൈ 22നും 23നുമാണ് ലണ്ടന്‍ വാര്‍ഷിക ഗെയിംസ്. ആഗസ്റ്റില്‍ നടക്കുന്ന റിയോ ഒളിമ്പിക്സിനുള്ള അവസാനവട്ട ഒരുക്കമായാവും ജമൈക്കന്‍ സ്പ്രിന്‍റ് ഇതിഹാസം ലണ്ടനിലെ ട്രാക്കിലിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.