Posted On
date_range Updated On
date_range വികാസ് ഗൗഡക്ക് ഒളിമ്പിക് യോഗ്യത
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഡിസ്കസ് ത്രോ താരം വികാസ് ഗൗഡക്ക് റിയോ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ യോഗ്യത. ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക് ഫെഡറേഷന്‍ (ഐ.എ.എ.എഫ്) ഗവേണിങ് ബോഡി യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയതാണ് വികാസിന് തുണയായത്. ഡിസ്കസ് ത്രോ അടക്കം 17 ഇനങ്ങളുടെ യോഗ്യതാ മാനദണ്ഡം പുതുക്കിയതോടെ, വികാസിനൊപ്പം നടത്തക്കാരി സപ്ന, മാരത്തണ്‍ ഓട്ടക്കാരന്‍ നിതേന്ദര്‍സിങ് റാവത് എന്നിവരും യോഗ്യത നേടി. 20 കി.മീ നടത്തത്തിലാണ് സപ്ന മത്സരിക്കുന്നത്.
യോഗ്യതാ മാനദണ്ഡമായിരുന്ന 66 മീറ്റര്‍ 65 ആക്കി കുറച്ചതോടെയാണ് വികാസിന് റിയോയിലേക്കുള്ള വഴി തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.