കോഴിക്കോട്: പുരുഷ വിഭാഗം 200 മീറ്റർ ഓട്ടത്തിൽ തൃശ്ശൂർ സെൻറ് തോമസ് കോളജിലെ പി.ഐ. ജാലി കുറിച്ച മീറ്റ് റെക്കോഡ് 11 വർഷത്തിനുശേഷം ക്രൈസ്റ്റ് കോളജിലെ അമൽ രാജ് തിരുത്തിയെഴുതി. 21.5 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പി.ജി. അമൽ രാജ് 200 മീറ്ററിൽ മീറ്റ് റെക്കോഡ് നേടുമ്പോൾ അതിന് സാക്ഷിയാകാൻ പി.ഐ. ജാലിയുമുണ്ടായിരുന്നു. 2002–03ൽ ജാലി കുറിച്ച 21.7 സെക്കൻഡിെൻറ റെക്കോഡാണ് അമൽ രാജ് തിരുത്തിയത്. കാലിക്കറ്റ് അത്ലറ്റിക് മീറ്റിെൻറ രണ്ടാം ദിനം 400 മീറ്ററിൽ 47.64 സെക്കൻഡിെൻറ മീറ്റ് റെക്കോഡും അമൽ സ്വന്തം പേരിലാക്കിയിരുന്നു. വെള്ളിയാഴ്ച 4x400 മീറ്റർ റിലേയിലും അമലിെൻറ നേതൃത്വത്തിലുള്ള ക്രൈസ്റ്റ് കോളജ് ടീം 3.15 മിനിറ്റിെൻറ പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചു.
അമൽ രാജ് ഉൾപ്പെട്ട ക്രൈസ്റ്റ് കോളജിെൻറ 4x100 റിലേ ടീമും വ്യാഴാഴ്ച മീറ്റ് റെക്കോഡ് സ്ഥാപിച്ചിരുന്നു. 200 മീറ്ററിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കോഴിക്കോട് ഉണ്ണികുളം മങ്ങാട് സ്വദേശിയായ അമൽ രാജ് ഒന്നാമതെത്തിയപ്പോൾ മുൻ റെക്കോഡ് ജേതാവായ പി.ഐ. ജാലി അഭിനന്ദനവുമായി ഓടിയെത്തി. ജാലിയുടെ റെക്കോഡ് തിരുത്തി 200 മീറ്ററിൽ അമൽ പുതിയ മീറ്റ് റെക്കോഡ് കുറിച്ചുവെന്ന അനൗൺസ്മെൻറ് വന്നതോടെ ജാലി തെൻറ പിൻഗാമിയെ ആശ്ലേഷിച്ചു. തെൻറ റെക്കോഡ് ഭേദിച്ച അമലിന് ജാലി സ്പൈക്സ് ഷൂവും സമ്മാനമായി നൽകി. ആർ.എം.പി. നേതാവ് കെ.കെ. രമയുടെ അച്ഛൻ മാധവെൻറ സഹോദരനായ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫിസറായി വിരമിച്ച ഗംഗാധരനാണ് അമലിെൻറ അച്ഛൻ. കൊടുവള്ളി ഐ.സി.ഡി.എസ്. പ്രോജക്ട് സൂപ്പർവൈസറായ പത്മാക്ഷിയാണ് അമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.