കോഴിക്കോട്: 47ാമത് കാലിക്കറ്റ് സര്‍വകലാശാല അത്ലറ്റിക് മീറ്റില്‍ ആദ്യദിനം പുരുഷവിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും വനിതാ വിഭാഗത്തില്‍ പാലക്കാട് മേഴ്സി കോളജും വി.ടി.ബി ശ്രീകൃഷ്ണപുരം കോളജും മുന്നേറുന്നു.
ദേവഗിരി സെന്‍റ് ജോസഫ്സ് കോളജിന്‍െറ ആഭിമുഖ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ച മീറ്റിന്‍െറ ആദ്യ ദിനത്തില്‍ 12 പോയന്‍റുമായാണ് പുരുഷ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുന്നേറുന്നത്.
ലോങ് ജംപില്‍ സ്വര്‍ണവും വെള്ളിയും ഷോട്ട്പുട്ടില്‍ വെള്ളിയും വെങ്കലവും നേടിയാണ് ക്രൈസ്റ്റ് ഒന്നാമതത്തെിയത്. അഞ്ച് പോയന്‍റുമായി വി.ടി.ബി കോളജ് ശ്രീകൃഷ്ണപുരവും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജും രണ്ടാംസ്ഥാനത്ത് തുടരുന്നു.
വനിതാ വിഭാഗത്തില്‍ 5000 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവും ഹൈജംപില്‍ വെള്ളിയും ജാവലിന്‍ ത്രോയില്‍ വെള്ളിയും വെങ്കലവും നേടി എട്ടുപോയന്‍റുമായി പാലക്കാട് മേഴ്സി കോളജും 5000 മീറ്ററിലെ സ്വര്‍ണവും വെള്ളിയുമായി എട്ടുപോയന്‍േറാടെ ശ്രീകൃഷ്ണപുരം വി.ടി.ബി കോളജും ആണ് മുന്നേറുന്നത്. ആറ് പോയന്‍റുമായി വിമല കോളജ് തൃശൂര്‍ തൊട്ടുപിന്നാലെയുണ്ട്. ആദ്യമായാണ് സിന്തറ്റിക് ട്രാക്കില്‍ കാലിക്കറ്റ് സര്‍വകലാശാല അത്ലറ്റിക് മീറ്റ് നടക്കുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സി.പി. പ്രജിത ജാവലിന്‍ ത്രോയില്‍ 41. 98 മീറ്റര്‍ എറിഞ്ഞ് പുതിയ മീറ്റ് റെക്കോഡ് സ്ഥാപിച്ചു.
അത്ലറ്റിക് മീറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ദേവഗിരി കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിബിച്ചന്‍ എം. തോമസ് അധ്യക്ഷത വഹിച്ചു. ദേവഗിരി കോളജ് അത്ലറ്റിക് ടീം ക്യാപ്റ്റന്‍ ഗിഫ്റ്റന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പി.യു. ചിത്ര, എം.ഡി. താര എന്നിവരുടെ നേതൃത്വത്തില്‍ ദീപശിഖ തെളിയിച്ചു.
ദേവഗിരി സ്ഥാപനങ്ങളുടെ മാനേജര്‍ ഫാ. ജോസഫ് പൈക്കട, ഡോ. ടി.പി. അഹമ്മദ്, ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, എം.കെ. സെല്‍വരാജ്, ഡോ. സലില്‍ വര്‍മ, കെ. മുഹ്ഷാദ്, ഫാ. ബോണി അഗസ്റ്റിന്‍, ടി.ഡി. മാര്‍ട്ടിന്‍, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 151 കോളജുകളില്‍ നിന്നായി 1500ലധികം കായികതാരങ്ങളാണ് മേളയില്‍ മാറ്റുരക്കുന്നത്. വ്യാഴാഴ്ച 10,000 മീറ്റര്‍ ഓട്ടം (പുരുഷ-വനിത), ഡിസ്കസ് ത്രോ (വനിത), പോള്‍വാള്‍ട്ട് (വനിത), ഷോട്ട്പുട്ട് (വനിത), 100 മീറ്റര്‍ ഓട്ടം (പുരുഷ-വനിത), ഡിസ്കസ്ത്രോ (പുരുഷന്‍), ട്രിപ്ള്‍ ജംപ് (പുരുഷന്‍), 400 മീറ്റര്‍(പുരുഷ-വനിത), ജാവലിന്‍ത്രോ (പുരുഷന്‍), 4-100 റിലേ(പുരുഷ-വനിത) എന്നീ ഇനങ്ങളുടെ ഫൈനല്‍ നടക്കും.
ആദ്യ ട്രാക്കിനത്തില്‍ പാലക്കാടന്‍ കാറ്റ്
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല അത്ലറ്റിക് മീറ്റിലെ ട്രാക്ക് ഇനങ്ങളിലെ ആദ്യ മത്സരമായ 5000 മീറ്ററില്‍ പാലക്കാടിന്‍െറ ആധിപത്യം. വനിതാ വിഭാഗം 5000 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ താരമായ പി.യു. ചിത്രക്കാണ് സ്വര്‍ണം.
ശ്രീകൃഷ്ണപുരം വി.ടി.ബി കോളജിന്‍െറ താരമായ ചിത്ര കടുത്ത മത്സരമില്ലാതെയാണ് വിജയിച്ചത്. ഇതേ കോളജിലെ കെ.കെ. വിദ്യക്കാണ് വെള്ളി. പാലക്കാട് മേഴ്സി കോളജിലെ എം.വി. വര്‍ഷ വെങ്കലം നേടി. പുരുഷ വിഭാഗത്തിലും പാലക്കാട്ടെ കോളജുകള്‍ക്കു തന്നെയാണ് മെഡല്‍. ശ്രീകൃഷ്ണപുരം വി.ടി.ബി കോളജിലെ പി.ആര്‍. രാഹുല്‍ സ്വര്‍ണവും പാലക്കാട് വിക്ടോറിയ കോളജിലെ എസ്. ഷബീര്‍ വെള്ളിയും ജെ. പോള്‍ മാത്യു വെങ്കലവും നേടി. കാര്യമായ മത്സരമില്ലാത്തതിനാല്‍ മികച്ച സമയം കണ്ടത്തൊനായില്ളെന്ന് മത്സരശേഷം പി.യു. ചിത്ര പ്രതികരിച്ചു. 16.17 മിനിറ്റിനുള്ളിലാണ് ചിത്ര ഫിനിഷ് ചെയ്തത്. വനിതാ വിഭാഗം 5000 മീറ്ററില്‍ മത്സരിച്ച നാലുപേരും പാലക്കാട് നിന്നുള്ളവരായിരുന്നു.
സംസ്ഥാന-ദേശീയ സ്കൂള്‍ മീറ്റിലെ വ്യക്തിഗത ചാമ്പ്യനായിരുന്ന ചിത്ര കഴിഞ്ഞ ഇന്‍റര്‍ യൂനിവേഴ്സിറ്റി മീറ്റില്‍ 5000ത്തില്‍ വെള്ളിയും 1500ല്‍ സ്വര്‍ണവും നേടിയിരുന്നു. രണ്ടാം വര്‍ഷ ബി.എ ഹിസ്റ്ററി വിദ്യാര്‍ഥിയാണ് ചിത്ര. രണ്ടാം വര്‍ഷ ഇകണോമിക്സ് വിദ്യാര്‍ഥിയായ കെ.കെ. വിദ്യക്ക് കഴിഞ്ഞവര്‍ഷവും 5000ത്തില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ചിത്രക്കായിരുന്നു സ്വര്‍ണം. മുണ്ടൂര്‍ സ്കൂളിലെ സഹപാഠികളായിരുന്ന ഇരുവരും യൂനിവേഴ്സിറ്റി മീറ്റിലും ഒന്നിച്ചു മത്സരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.