ലോകചാമ്പ്യന്‍ഷിപ്പ്: വെറുംകൈയോടെ ഇന്ത്യന്‍ മടക്കം

ബെയ്ജിങ്: എടുത്തുപറയാന്‍ മൂന്ന് ഒളിമ്പിക്സ് ടിക്കറ്റും രണ്ട് ദേശീയ റെക്കോഡും. അത്ലറ്റിക്സ് വികസനത്തിനായി സര്‍ക്കാറും ഫെഡറേഷനും കിണഞ്ഞുശ്രമിക്കുമ്പോഴും കാര്യമായ മേല്‍വിലാസമൊന്നുമുണ്ടാക്കാതെ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ഇന്ത്യയുടെ മടക്കം. അയല്‍നാടായ ചൈനീസ് മണ്ണിലത്തെിയ ചാമ്പ്യന്‍ഷിപ്പില്‍ വേണ്ടുവോളം കാണികളുടെ പിന്തുണയില്‍ മത്സരിച്ചിട്ടും മെഡല്‍പട്ടികയുടെ ഏഴയലത്തുപോലുമത്തൊനാകാതെ ഇന്ത്യ മടങ്ങുന്നു. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ അഭിമാനിക്കാന്‍ ഇന്നും 2003 പാരിസില്‍ ലോങ്ജംപിലൂടെ അഞ്ജു ബോബിജോര്‍ജ് നേടിയ വെങ്കലം മാത്രം.
അവസാന ദിനമായ ഞായറാഴ്ച വനിതകളുടെ മാരത്തണില്‍ 18ാമതായി ഫിനിഷ് ചെയ്ത് ദേശീയ റെക്കോഡ് മറികടന്ന് ഒളിമ്പിക്സ് യോഗ്യത നേടിയ ഒ.പി. ജെയ്ഷയാണ് കാര്യമായ നേട്ടം സ്വന്തമാക്കിയത്. രണ്ടു മണിക്കൂര്‍ 34 മിനിറ്റ് 43 സെക്കന്‍ഡിലായിരുന്നു ജെയ്ഷ ഫിനിഷ് ചെയ്തത്. 19ാമതായി ഫിനിഷ് ചെയ്ത ഇന്ത്യയുടെതന്നെ സുധ സിങ്ങും (2:35:35) ഒളിമ്പിക്സ് യോഗ്യത ഉറപ്പിച്ചു. 3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ ഫൈനലില്‍ കടന്ന ലളിത ബാബറാണ് ബെയ്ജിങ്ങില്‍ ദേശീയ റെക്കോഡ് തിരുത്തിയ മറ്റൊരു താരം.
 800 മീറ്ററില്‍ മത്സരിച്ച ടിന്‍റു ലൂക്ക ഹീറ്റ്സില്‍ പുറത്തായെങ്കിലും സീസണിലെ മികച്ച പ്രകടനവുമായി റിയോ ഒളിമ്പിക്സ് ബര്‍ത്ത് ഉറപ്പിച്ചു. പുരുഷ ഡിസ്കസ്ത്രോയിലെ ഏഷ്യന്‍ ചാമ്പ്യന്‍ വികാസ് ഗൗഡ തീര്‍ത്തും നിരാശപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT