ബെയ്ജിങ്: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെറുംകൈയ്യോടെ ഇന്ത്യ. അവസാന സാന്നിധ്യമായി ഞായറാഴ്ചയിലെ വനിതകളുടെ മാരത്തോണ്‍ മാത്രം. മലയാളി താരം ഒ.പി ജെയ്ഷ, ലളിത ബാബര്‍, സുധാ സിങ് എന്നിവരാണ് പുലര്‍ച്ചെ അഞ്ചിന് നടക്കുന്ന മാരത്തണില്‍ മാറ്റുരക്കുന്നത്.
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന പുരുഷവിഭാഗം ഡിസ്കസ് ത്രോയില്‍ ഏഷ്യന്‍ ചാമ്പ്യന്‍ വികാസ് ഗൗഡ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സീസണിലെ മികച്ച പ്രകടനത്തിനൊപ്പമത്തൊന്‍ കഴിയാതെ പോയ ഗൗഡക്ക് 62.24 മീറ്റര്‍ മാത്രമേ എറിയാന്‍ കഴിഞ്ഞുള്ള. 4-400 മീ. റിലേ ഹീറ്റ്സില്‍ ഇന്ത്യന്‍ ടീം എട്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. മലയാളി താരങ്ങളായ ടിന്‍റു ലൂക, ജിസ്ന മാത്യൂ, ദേബശ്രീ മജുംദാര്‍, എം.ആര്‍ പൂവമ്മ എന്നിവരാണ് ഇന്ത്യന്‍ കുപ്പായത്തില്‍ മത്സരിച്ചത്. 50 കി.മീ നടത്തത്തില്‍ സന്ദീപ് കുമാറും മനീഷ് സിങ് റാവത്തും 26ഉം, 27ഉം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.