ബോള്‍ട്ടിന് 'തട്ടിവീഴ്ത്തിയ' ക്യാമറാമാന്‍െറ സ്നേഹ സമ്മാനം

ബെയ്ജിങ്: ലോക ചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ടിന് തന്നെ 'തട്ടിവീഴ്ത്തിയ' ക്യാമറാമാന്‍െറ വക സ്നേഹ സമ്മാനം. മെഡല്‍ദാന ചടങ്ങിനിടെ എത്തിയ ക്യാമറാമാന്‍ സോങ് താവോ ഉസൈന്‍ ബോള്‍ട്ടിന്‍െറ കൈയില്‍ ചുവപ്പുനിറത്തിലുള്ള ബ്രേസ് ലെറ്റ് കെട്ടിക്കൊടുക്കുകയായിരുന്നു. കഴിഞ്ഞദിവസം ലോക അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടിയ ശേഷം സെഗ് വേയില്‍ വന്ന ക്യാമറാമാന്‍ ബോള്‍ട്ടിന്‍െറ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് ഇരുവരും നിലത്ത് വീണു. ഇതിന്‍െറ വിഡിയോ ഇന്‍റര്‍നെറ്റില്‍ വൈറലായിരുന്നു.



ക്ഷമാപണം നടത്തിക്കൊണ്ടാണ് ക്യാമറാമാന്‍ ബ്രേസ് ലെറ്റ് കെട്ടിക്കൊടുത്തത്. 'എല്ലാം ഒകെയാണ്. ജോലിയിലേക്ക് തിരികെ പ്രവേശിക്കാന്‍ താന്‍ തയാറാണ്' -സോങ് പറഞ്ഞു. ചൈനയിലെ സിസിടിവി ചാനലിന്‍െറ ക്യാമറാമാനാണ് സോങ്. ബ്രേസ് ലെറ്റ് ബോള്‍ട്ടിന് ഭാഗ്യ കൊണ്ടുവരുമെന്ന് സിസിടിവി ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്ബോയില്‍ പറഞ്ഞു.



മത്സരത്തിനുശേഷം ബോള്‍ട്ട് നടന്നുപോകുന്നതിനിടെയാണ് സംഭവം. മൈതാനത്തുണ്ടായിരുന്ന ക്യാമറാ റെയിലില്‍ തട്ടി ദിശതെറ്റിയ സെഗ് വേ മറിയുകയായിരുന്നു. ക്യാമറാമാനും ബോള്‍ട്ടും മറിഞ്ഞുവീണു. സോങ്ങിന്‍െറ കൈയില്‍ നിന്നും ക്യാമറ തെറിച്ചുവീഴുകയും ചെയ്തു. ഇരുവരും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയേക്കാവുന്ന വീഴ്ചയാണ് ഇരുവരും വീണത്.

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT