ട്രിപ്പിള്‍നേട്ടത്തില്‍ ബോള്‍ട്ട്

ബെയ്ജിങ്: പക്ഷിക്കൂട്ടില്‍ വീണ്ടും ജമൈക്കന്‍ വസന്തം. 2015 ലോക അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഉസൈന്‍ ബോള്‍ട്ട് മൂന്നാം സ്വര്‍ണം കരസ്ഥമാക്കി. 4X100 വിഭാഗത്തിലാണ് ബോള്‍ട്ട് ഉള്‍പെട്ട ജമൈക്കന്‍ ടീം സ്വര്‍ണം നേടിയത്. ബോള്‍ട്ടിനെക്കൂടാതെ നെസ്റ്റ കാര്‍ട്ടര്‍, അസഫ പവല്‍, നിക്കിള്‍ അഷ്മീദ് എന്നിവരുള്‍പ്പെട്ട ടീമാണ് സ്വര്‍ണനേട്ടം കരസ്ഥമാക്കിയത്.



ജമൈക്കക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ അമേരിക്കന്‍ ടീം രണ്ടാം സ്ഥാനത്തെത്തിയെങ്കിലും അയോഗ്യരാവാനായിരുന്നു വിധി. ഇതോടെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ചൈന രണ്ടാം സ്ഥാനത്തെത്തി. കാനഡ മൂന്നാം സ്ഥാനത്തെത്തി. നിശ്ചിത ദൂരത്തിനകം തന്നെ ബാറ്റണ്‍ കൈമാറത്തതാണ് അമേരിക്കന്‍ ടീമിന് വിനയായത്.



37.36 സെക്കന്‍റിലാണ് ജമൈക്കന്‍ ടീം ഓട്ടം പൂര്‍ത്തിയാക്കിയത്.പതിവു പോലെ ബാറ്റണും കൊണ്ട് വിജയക്കുതിപ്പ് നടത്തിയ് ബോള്‍ട്ട് തന്നെയായിരുന്നു. ഓട്ടത്തില്‍ ബോള്‍ട്ട് മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കി. ബോള്‍ട്ടിന്‍െറ 11ാമത് ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണനേട്ടമാണിത്. 2011ല്‍ ദേഗുവില്‍ മാത്രമാണ് ബോള്‍ട്ട് പരാജയപ്പെട്ടത്. അന്ന് ഫൗള്‍ സ്റ്റാര്‍ട്ടിനത്തെുടര്‍ന്ന് ബോള്‍ട്ടിനെ അയോഗ്യനാക്കുകയായിരുന്നു. ബെയ്ജിങ്ങില്‍ ഞായറാഴ്ച നടന്ന 100 മീറ്ററിലും വ്യാഴായ്ച നടന്ന 200 മീറ്ററിലും ബോള്‍ട്ട് തന്നെയായിരുന്നു വിജയി.

 

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT