ബെയ്ജിങ്: 100 മീറ്ററിലെ ക്ളാസിക് പോരാട്ടത്തിനു പിന്നാലെ വ്യാഴാഴ്ച 200 മീറ്ററിലും ബോള്‍ട്ടും ഗാറ്റ്ലിനും നേര്‍ക്കുനേര്‍. സെമിയില്‍ സീസണിലെ മികച്ച പ്രകടനവുമായി ഗാറ്റ്ലിനും (19.87 സെ.) ബോള്‍ട്ടും (19.95) ഫൈനലിലത്തെിയപ്പോള്‍ ബോള്‍ട്ടിന്‍െറ ലക്ഷ്യം ലോക ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം സ്പ്രിന്‍റ് ഡബ്ള്‍ നേട്ടം. രണ്ട് ഒളിമ്പിക്സുകളിലും ബോള്‍ട്ട് സ്പ്രിന്‍റ് ഡബ്ള്‍ നേടിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് 6.25നാണ് ഫൈനല്‍.
ബുധനാഴ്ച നടന്ന ജാവലിന്‍ ത്രോയില്‍ കെനിയയുടെ ജൂലിയസ് യെഗോ (92.72 മീ.) സ്വര്‍ണം നേടി. വനിതകളുടെ പോള്‍വാള്‍ട്ടില്‍ ക്യൂബയുടെ യരിസ്ലെ സില്‍വ (4.90 മീ.) സ്വര്‍ണവും ബ്രസീലിന്‍െറ ഫാബിയാന മുറര്‍ വെള്ളിയും ഗ്രീസിന്‍െറ നികോളിത കിരികൊപൊലു വെങ്കലവും നേടി. 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ചെക് റിപ്പബ്ളിക്കിന്‍െറ സുവാന ഹെജ്നോവക്കാണ് (53.50 സെ.) സ്വര്‍ണം.
അമേരിക്കയുടെ ഷാമീര്‍ ലിറ്റില്‍ വെള്ളിയും കസാന്ദ്ര റ്റാറ്റെ വെങ്കലവും നേടി. പുരുഷ വിഭാഗം 400 മീറ്ററില്‍ മുന്‍ ഒളിമ്പിക്സ് ചാമ്പ്യന്‍ ലോഷന്‍ മെറിറ്റിനെയും നിലവിലെ ലോകചാമ്പ്യന്‍ കിരാനി ജെയിംസിനെയും പിന്തള്ളി ദക്ഷിണാഫ്രിക്കയുടെ 23കാരന്‍ വെയ്ഡ് വാന്‍ നീകെര്‍ക് വര്‍ഷത്തെ ഏറ്റവും മികച്ച സമയത്തില്‍ സ്വര്‍ണമണിഞ്ഞു.
43.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത വെയ്ഡിന്‍േറത് ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ സമയവുമാണ്.
ജാവലിന്‍ ത്രോയില്‍ 92.72 മീറ്റര്‍ എറിഞ്ഞ കെനിയന്‍ താരം ജൂലിയസ് യെഗോയാണ് ബുധനാഴ്ചയിലെ മറ്റൊരു താരം. ജാവലിന്‍ പുരുഷ വിഭാഗത്തില്‍ ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ ദൂരമാണിത്. ഫീല്‍ഡ് ഇനത്തില്‍ കെനിയയുടെ ആദ്യ ലോക ചാമ്പ്യന്‍ഷിപ് സ്വര്‍ണവുമായിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.