ബെയ്ജിങ്: ‘ഇപ്പോള്‍ ഞാന്‍ ഇതിഹാസമായി. ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ അത്ലറ്റ് ഞാന്‍ തന്നെ’ -2012 ലണ്ടനില്‍ ഇരട്ട ഒളിമ്പിക്സ് സ്വര്‍ണം നിലനിര്‍ത്തിയ ബോള്‍ട്ട് ലോകത്തോട് വിളിച്ചുപറഞ്ഞപ്പോള്‍ ആരാധകര്‍ അദ്ദേഹത്തെ അഹങ്കാരിയെന്ന് വിളിച്ചു. എന്നാല്‍, ബെയ്ജിങ്ങിലും ബോള്‍ട്ട് അജയ്യനെന്ന് തെളിയിച്ചപ്പോള്‍, അഹങ്കാര വാക്കുകളെ അര്‍ഹിച്ചവന്‍െറ അവകാശവാദമെന്ന് ലോകം തിരുത്തുകയാണ്. ഇതിഹാസതുല്ല്യര്‍ക്കും അപ്രാപ്യമെന്ന് തോന്നുന്ന നേട്ടവുമായി അതിമാനുഷനായ ഉസൈന്‍ ബോള്‍ട്ട് പക്ഷിക്കൂട്ടില്‍ വീണ്ടുമൊരിക്കല്‍ പറന്നിറങ്ങി. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം തവണയും സ്പ്രിന്‍റ് ഡബ്ളുമായി ഒരേയൊരു ഉസൈന്‍ ബോള്‍ട്ട്.
ഞായറാഴ്ചത്തെ 100 മീറ്റര്‍ പോരാട്ടത്തിന്‍െറ തനിയാവര്‍ത്തനമായ 200 മീറ്റര്‍ ഫൈനലില്‍ മുഖ്യ വൈരി ജസ്റ്റിന്‍ ഗാറ്റ്ലിനെ ബഹുദൂരം പിന്നിലാക്കി ബോള്‍ട്ട് ട്രാക്കിലെ ജീവിക്കുന്ന ഇതിഹാസമെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. വര്‍ഷത്തെ ഏറ്റവും മികച്ച സമയത്തിലായിരുന്നു (19.55 സെ) ജമൈക്കന്‍ എക്സ്പ്രസിന്‍െറ ഫിനിഷിങ്. ജസ്റ്റിന്‍ ഗാറ്റ്ലിന്‍ 19.74 സെക്കന്‍ഡില്‍ വെള്ളി നേടി. ദക്ഷിണാഫ്രിക്കയുടെ അനസോ ജൊബ്ഡ്വാനോ ക്കാണ് (19.87സെ.) വെങ്കലം.
ട്രിപ്ള്‍ ജമ്പില്‍ വര്‍ഷത്തെ മികച്ച പ്രകടവുമായി അമേരിക്കയുടെ ക്രിസ്റ്റ്യന്‍ ടെയ്ലര്‍ സ്വര്‍ണമണിഞ്ഞു. നിലവിലെ ഒളിമ്പിക്സ്-ലോകചാമ്പ്യനാണ് ടെയ്ലര്‍. 18.21 മീറ്ററാണ് മെഡല്‍ ദൂരം. 400 മീറ്ററില്‍ അമേരിക്കയുടെ അലിസണ്‍ ഫെലിക്സ് സ്വര്‍ണമണിഞ്ഞു. 49.26 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഫെലിക്സിനു പിന്നില്‍ ബഹാമസിന്‍െറ ഷോണ്‍ മില്ലര്‍ വെള്ളിയും ജമൈക്കയുടെ ഷെറീക ജാക്സണ്‍ വെങ്കലവുമണിഞ്ഞു.
Bolt 19.55 Gatlin 19.74 Jobodwana 19.87 Edward 19.87
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.