ടിന്‍റുവിന് ഒളിമ്പിക്സ് യോഗ്യത; ഫൈനലില്‍

ബെയ്ജിങ്: ഇരട്ട പ്രതീക്ഷകളുമായി ബുധനാഴ്ച ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ് ട്രാക്കിലിറങ്ങിയ ഇന്ത്യക്ക് ആശ്വാസമായി ടിന്‍റുവിന്‍െറ റിയോ ഒളിമ്പിക്സ് ടിക്കറ്റ് മാത്രം. 800 മീറ്റര്‍ ഹീറ്റ്സില്‍ ടിന്‍റു ലൂക്കയും 3000 മീറ്റര്‍ സ്റ്റീപ്ള്‍ചേസ് ഫൈനലില്‍ ലളിത ബാബറും ഓട്ടത്തിന്‍െറ മുക്കാല്‍ ഭാഗം ഒന്നാമതായിട്ടും അവസാന കുതിപ്പിലെ അടവുകള്‍ മറന്നതോടെ ഇന്ത്യ നിരാശപ്പെട്ടു. ലോകവേദികളില്‍ ഇന്ത്യന്‍ താരങ്ങളുടെ പരിചയമില്ലായ്മകൂടി തുറന്നുകാണിക്കപ്പെടുന്നതായി ഇത്. ലളിത എട്ടാം സ്ഥാനക്കാരിയായാണ് ഫൈനലില്‍ ഫിനിഷ് ചെയ്തത്.

സീസണിലെ മികച്ച സമയവുമായാണ് മലയാളി താരം ടിന്‍റു ലൂക്ക റിയോ ഒളിമ്പിക്സ് യോഗ്യത നേടിയത്. 800 മീറ്റര്‍ ഒന്നാം ഹീറ്റ്സിന്‍െറ ആദ്യ 600 മീറ്ററില്‍ ഒന്നാമതായി ലീഡ് ചെയ്ത ടിന്‍റു അവസാന 200 മീറ്ററില്‍ ഓട്ടം മറന്നതോടെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ മുക്കാല്‍ ഭാഗത്ത് മികച്ച ലീഡിലായിരുന്നിട്ടും അവസാന 200ലത്തെിയപ്പോള്‍ രാജ്യാന്തര മീറ്റുകളിലെ പഴയ പല്ലവി ആവര്‍ത്തിക്കുകയായിരുന്നു.
ആറു ഹീറ്റ്സില്‍ ഏറ്റവും മികച്ച മത്സരമായിരുന്നു ടിന്‍റു പങ്കെടുത്ത ഒന്നാം ഹീറ്റ്സില്‍ നടന്നത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കു പുറമെ, മികച്ച പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ മൂന്ന് പേര്‍കൂടി ഈ ഹീറ്റ്സില്‍നിന്ന് സെമിയിലത്തെി. നാലും അഞ്ചും ഹീറ്റ്സില്‍ ടിന്‍റുവിനേക്കാള്‍ മോശം സമയത്തിലായിരുന്നു ആദ്യ മൂന്നു സ്ഥാനക്കാര്‍ ഫിനിഷ് ചെയ്തത്. ഇവരെല്ലാം സെമിയിലത്തെിയപ്പോള്‍ മികച്ച സമയമുണ്ടായിട്ടും നിര്‍ഭാഗ്യം പി.ടി. ഉഷയുടെ ശിഷ്യയുടെ സെമി മോഹങ്ങള്‍ തട്ടിത്തകര്‍ത്തു.

രണ്ടു മിനിറ്റ് 00.095 സെക്കന്‍ഡിലായിരുന്നു ടിന്‍റുവിന്‍െറ ഫിനിഷിങ്. സീസണിലെ മികച്ച സമയത്തോടെ, ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക് (2:01.00) മറികടന്നു. വൈകീട്ട് നടന്ന സ്റ്റീപ്ള്‍ചേസിലും ‘ടിന്‍റു’ എഫക്ട്  കണ്ടു. ആദ്യ ലാപ് പൂര്‍ത്തിയാവുമ്പോഴേക്കും ഓട്ടക്കാരില്‍ ലളിത ഒന്നാമതായി. ആറും കഴിഞ്ഞ് ഏഴാം ലാപ്പിന് മണിമുഴങ്ങിയതോടെ ട്രാക് സ്പ്രിന്‍റ് റേസിന്‍െറ ആവേശത്തിലായി.
30^40 മീറ്റര്‍ വരെ ലീഡ് നേടിയ ലളിതയുടെ ഊര്‍ജം നഷ്ടമായപ്പോള്‍, എതിരാളികള്‍ ഓരോരുത്തരായി മുന്നേറി. അവസാന 10 മീറ്ററിലെ മിന്നല്‍ ഫിനിഷിങ്ങുമായി കെനിയയുടെ കിയെങ്ക് ജെപ്കെമോ സ്വര്‍ണമണിഞ്ഞു. തുനീഷ്യയുടെ ഹബിബ ഗ്രിബി വെള്ളിയും ജെസ ഫെലിസ്റ്റാസ് വെങ്കലവുമണിഞ്ഞു.എട്ടാം സ്ഥാനക്കാരിയായ ലളിതക്ക് 9 മിനിറ്റ് 29.64 സെക്കന്‍ഡിലേ ഫിനിഷ് ചെയ്യാനായുള്ളൂ. ആദ്യ റൗണ്ടില്‍ ദേശീയ റെക്കോഡ് കുറിച്ച പ്രകടവും ഫൈനലില്‍ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT