200 മീറ്ററിലും ബോള്‍ട്ട്- ഗാറ്റ്‌ലിന്‍ പോരാട്ടം

ബെയ്ജിങ്: 100 മീറ്ററിലെ തീപാറും പോരാട്ടത്തിനു പിന്നാലെ 200ലും ഉസൈന്‍ ബോള്‍ട്ട്-ജസ്റ്റിന്‍ ഗാറ്റ്ലിന്‍ അങ്കത്തിന് വഴിയൊരുങ്ങുന്നു. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചൊവ്വാഴ്ചത്തെ ഹീറ്റ്സില്‍ മിന്നല്‍ വേഗത്തില്‍ ഫിനിഷ് ചെയ്ത ഇരുവരും സെമിയിലേക്ക് ആധികാരികമായി പ്രവേശം നേടി. ബോള്‍ട്ട് 20.28 സെക്കന്‍ഡില്‍ ഒന്നാമതത്തെിയപ്പോള്‍, ഗാറ്റ്ലിന്‍ 20.19 സെക്കന്‍ഡുമായി ബോള്‍ട്ടിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സെമി ബുധനാഴ്ച വൈകീട്ട് ആറിനും ഫൈനല്‍ വ്യാഴാഴ്ച വൈകീട്ട് 6.25നും നടക്കും.
ഞായറാഴ്ച നടന്ന 100 മീറ്റര്‍ ഫൈനലില്‍ ലോകചാമ്പ്യന്‍പട്ടത്തിലേറാനുള്ള ഗാറ്റ്ലിന്‍െറ മോഹങ്ങളെ തകര്‍ത്ത് മൂന്നാം വട്ടവും അതിവേഗക്കാരനായ ബോള്‍ട്ട് അതേ താളത്തിലായിരുന്നു 200ലും കുതിച്ചത്. അതേസമയം, ജപ്പാന്‍െറ 16കാരനായ അബ്ദുല്‍ ഹകിം സാനി ബ്രൗണ്‍ 20.35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഗാറ്റ്ലിനു പിന്നില്‍ രണ്ടാമനായി.



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT