ബെയ്ജിങ്: ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യര്‍ ജമൈക്കക്കാരാണെന്ന് ലോകം ഒരിക്കല്‍കൂടി സമ്മതിച്ചു. പുരുഷ വിഭാഗം 100 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് ലോക ചാമ്പ്യന്‍പട്ടം മൂന്നാം വട്ടവും സ്വന്തമാക്കിയതിനു പിന്നാലെ വനിതകളില്‍ നാട്ടുകാരി ഷെല്ലി ആന്‍ഫ്രേസറും മൂന്നാം സ്പ്രിന്‍റ് കിരീടമണിഞ്ഞു. 10.76 സെക്കന്‍ഡിലായിരുന്നു ആന്‍ഫ്രേസറുടെ ഫിനിഷ്. നേരത്തേ, 2009, 2013 ലോക ചാമ്പ്യന്‍ഷിപ്പിലും ജമൈക്കന്‍ താരം വേഗറാണിയായിരുന്നു. 2008 ബെയ്ജിങ്, 2012 ലണ്ടന്‍ ഒളിമ്പിക്സിലും അതിവേഗക്കാരിയായ ഷെല്ലി എതിരില്ലാതെയായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. നെതര്‍ലന്‍ഡ്സിന്‍െറ ഡഫിന്‍ ഷിപ്പേഴ്സ് വെള്ളിയും (10.81 സെ.), അമേരിക്കയുടെ ടോറി ബൊവി (10.86 സെ.) വെങ്കലവും അണിഞ്ഞു. ജമൈക്കയുടെതന്നെ മുന്‍ ലോക-ഒളിമ്പിക്സ് ചാമ്പ്യന്‍ വെറോണിക കാംപെല്‍ നാലാം സ്ഥാനത്തേക്ക് (10.91 സെ.) പിന്തള്ളപ്പെട്ടു.
#100metreswomen #IAAFWorldChampionships #Beijing2015 #Fraser-Pryce pic.twitter.com/sfsZVuzDV5
— Rafagranadinista (@Lpez133) August 24, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.