ബെയ്ജിങ്: ലോകം കാത്തിരുന്ന നൂറ്റാണ്ടിന്‍െറ ഓട്ടപ്പന്തയത്തിന് ബെയ്ജിങ്ങിലെ കിളിക്കൂട് സ്റ്റേഡിയത്തില്‍ ഞായറാഴ്ച വെടിമുഴക്കം. ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടും ഈ വര്‍ഷത്തില്‍ മികച്ച സമയത്തില്‍ കുതിച്ച ജസ്റ്റിന്‍ ഗാറ്റ്ലിനും 100 മീറ്റര്‍ ട്രാക്കില്‍ മാറ്റുരക്കുമ്പോള്‍ കായികപ്രേമികളുടെ കണ്ണും കാതും ചൈനീസ് മണ്ണിലേക്ക്.
ലോക-ഒളിമ്പിക്സ് ചാമ്പ്യനും ലോകറെക്കോഡിനുടമയുമാണ് ജമൈക്കന്‍ ഇതിഹാസം ബോള്‍ട്ടെങ്കില്‍, സീസണിലെ മിന്നുന്ന പ്രകടനമാണ് അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാറ്റ്ലിന്‍െറ മികവ്.
കാള്‍ ലൂയിസും ബെന്‍ ജോണ്‍സനും മാറ്റുരച്ച 1984 ലോസ് ആഞ്ജലസ് ഒളിമ്പിക്സിന് സമാനമായ ഓട്ടപ്പന്തയത്തിനാവും കിളിക്കൂടും വേദിയാവുന്നത്. ബോള്‍ട്ടിനും ഗാറ്റ്ലിനും പുറമെ, മുന്‍ ലോകറെക്കോഡുകാരന്‍ അസഫ പവല്‍, മുന്‍ ലോകചാമ്പ്യന്‍ ടൈസന്‍ ഗേ എന്നിവരും വെല്ലുവിളി ഉയര്‍ത്താന്‍ ട്രാക്കിലിറങ്ങും.
സീസണിലെ ഏറ്റവും വേഗമേറിയ സമയത്തിനുടമയായി ബെയ്ജിങ്ങിലത്തെിയ ഗാറ്റ്ലിന്‍ ഹീറ്റ്സിലും ഒന്നാമനായി. ആറാം ഹീറ്റ്സില്‍ ഏറ്റവും വേഗത്തിലായിരുന്നു ഗാറ്റ്ലിന്‍െറ ഫിനിഷ്. ഏഴാം ഹീറ്റ്സില്‍ മത്സരിച്ച ബോള്‍ട്ട് പതുക്കെ മാത്രമേ ഓടിയുള്ളൂ. ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 4.40നാണ് സെമിഫൈനല്‍. ഫൈനല്‍ 6.45നും.
ഹീറ്റ്സിലെ പ്രകടനം: ജസ്റ്റിന്‍ ഗാറ്റ്ലിന്‍ (9.83 സെ.), ഉസൈന്‍ ബോള്‍ട്ട് (9.96 സെ.), അസഫ പവല്‍ (9.95 സെ.), ടൈസന്‍ ഗേ (10.11സെ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.