കൊച്ചി: സംസ്ഥാന ഇന്‍റര്‍ ക്ളബ് അത്ലറ്റിക് മീറ്റില്‍ തിരുവനന്തപുരം സായി മുന്നേറ്റം തുടരുന്നു. മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ 14 സ്വര്‍ണമടക്കം 213 പോയന്‍റുമായാണ് നിലവിലെ ചാമ്പ്യന്‍മാര്‍ ജൈത്രയാത്ര തുടരുന്നത്. 148 പോയന്‍റുമായി പാലക്കാട് പറളി രണ്ടാംസ്ഥാനത്ത് തുടരുകയാണ്. അതേസമയം, കോതമംഗലം മാര്‍ ബേസിലിനെ പിന്തള്ളിയ സെന്‍റ് ജോര്‍ജ് 113.5 പോയന്‍റുമായി മൂന്നാംസ്ഥാനത്തത്തെി. മികച്ച പ്രകടനങ്ങള്‍ക്ക് വേദിയായ മീറ്റില്‍ രണ്ടാംദിനം 15 റെക്കോഡുകളും പിറന്നു. ഇരട്ട റെക്കോഡ് നേടിയ എറണാകുളം മാതിരപ്പിള്ളി സ്കൂള്‍ അത്ലറ്റിക് ട്രസ്റ്റിന്‍െറ രാഹുല്‍ സിബിയായിരുന്നു ഞായറാഴ്ചത്തെ താരം.
പുല്ലൂരംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ അപര്‍ണ റോയ് (100 മീറ്റര്‍ ഹര്‍ഡില്‍സ്), നവദര്‍ശന്‍ സ്പോര്‍ട്സ് അക്കാദമിയിലെ ഗായത്രി ശിവകുമാര്‍ (ഹൈജംപ്), രേഷ്മ വി.ആര്‍ (2000 മീ. സ്റ്റീപ്പ്ള്‍ചേസ്), പാലാ അല്‍ഫോണ്‍സ കോളജിലെ എയ്ഞ്ചല്‍ ജയിംസ് (2000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസ്), പറളിയിലെ കെ.ടി. നീന (10,000 മീറ്റര്‍ നടത്തം), ജംപ്സ് അക്കാദമിയിലെ മരിയ ജയ്സണ്‍, കെ.എസ്. അനന്തു, ആന്‍ഡ്രിക് മൈക്കിള്‍ ഫെര്‍ണാണ്ടസ്, അശ്വിന്‍ ആന്‍റണി, കെ.എം. മനു, രാഹുല്‍ സിബി, വി. സ്റ്റാന്‍ലി ലിയോ,സുജിത് കെ.ആര്‍, അബ്ദുല്ല അബൂബക്കര്‍, സല്‍മാനുല്‍ ഹാരിസ് എന്നിവരാണ് പുതിയ റെക്കോഡ് തീര്‍ത്തത്. അവസാനദിനം 40 ഇനങ്ങളിലാണ് ഫൈനല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.