ന്യൂഡല്‍ഹി: ബെയ്ജിങ് വേദിയാവുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സംഘത്തെ മലയാളിതാരം ടിന്‍റു ലൂക്കയും ഡിസ്കസ് താരം വികാസ് ഗൗഡയും നയിക്കും. 10 വനിതകള്‍ ഉള്‍പ്പെടുന്ന 17 അംഗ ഇന്ത്യന്‍ ടീമാണ് ആഗസ്റ്റ് 22 മുതല്‍ 30 വരെ ലോക ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. നാല് മലയാളിതാരങ്ങള്‍ ടീമില്‍ ഇടംനേടി.
യോഗ്യതാ മാര്‍ക്ക് മറികടന്ന താരങ്ങളെയാണ് 17 അംഗ ടീമിലുള്‍പ്പെടുത്തിയതെന്ന് അത്ലറ്റിക്സ് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ടിന്‍റു 800, 4x400 റിലേ ടീമുകളില്‍ മത്സരിക്കും. ഒ.പി. ജെയ്ഷ മാരത്തണിലും ജിസ്ന മാത്യു, അനു. ആര്‍ എന്നിവര്‍ റിലേ ടീമിലും മത്സരിക്കും. 10 ഇനങ്ങളിലാണ് ഇന്ത്യന്‍ താരങ്ങള്‍ യോഗ്യത നേടിയത്. വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം നടത്തുന്ന ടീമംഗങ്ങള്‍ ബെയ്ജിങ്ങിലത്തെി ഇന്ത്യന്‍ സംഘത്തിനൊപ്പം ചേരും. പരിശീലകരായി പി.ടി. ഉഷയും ടീമിനൊപ്പമുണ്ട്.
2008 ഒളിമ്പിക്സിന് വേദിയായ ബേര്‍ഡ്സ് നെസ്റ്റ് സ്റ്റേഡിയമാണ് ലോക ചാമ്പ്യന്‍ഷിപ്പിന്‍െറ വേദി. 207 രാജ്യങ്ങളില്‍നിന്ന് 2000ത്തിലേറെ അത്ലറ്റുകള്‍ മേളയില്‍ മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.