പാരിസ്: 2005 ഹെല്‍സിങ്കി, 2007 ഒസാക ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത 28 കായിക താരങ്ങളെ രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തു. ഉത്തേജക പരിശോധനാ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍, ഇവരില്‍ ഏറെപ്പേരും മത്സരരംഗത്തുനിന്ന് വിരമിച്ചവരാണ്. നടപടിക്ക് വിധേയരായവരില്‍ ആരും ഈമാസം ബെയ്ജിങ്ങില്‍ നടക്കുന്ന ലോക അത്ലറ്റിക്സില്‍ പങ്കെടുക്കുന്നവരല്ല. ഇവരുടെ സാംപ്ളുകള്‍ വീണ്ടും പരിശോധിച്ച് ഉത്തേജകം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നതു വരെയാണ് സസ്പെന്‍ഷന്‍. നടപടി പ്രഖ്യാപിച്ചവരില്‍ ഏതാനും പേര്‍ മാത്രമേ സജീവ മത്സരരംഗത്തുള്ളൂവെന്ന് ഐ.എ.എ.എഫ് അറിയിച്ചു.
മറെ, പേസിന്‍െറ 101ാം പങ്കാളി
കൊല്‍ക്കത്ത: ലിയാണ്ടര്‍ പേസിന്‍െറ 101ാം ഡബ്ള്‍സ് പങ്കാളിയായി ബ്രിട്ടന്‍െറ ഗ്രാന്‍ഡ്സ്ളാം ചാമ്പ്യന്‍ ആന്‍ഡി മറെയത്തെും. 100ാം പങ്കാളി ഡാനിയേല്‍ നെസ്റ്റര്‍ വേര്‍പിരിയുന്നതിനാലാണ് പേസ് പുതിയ പങ്കാളിയെ തേടുന്നത്. ഈയാഴ്ചയിലെ മോണ്‍ട്രിയോള്‍ ഓപണില്‍ സിംഗ്ള്‍സ് മൂന്നാം റാങ്കുകാരനായ മറെക്കൊപ്പമാവും പേസ് കോര്‍ട്ടിലിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.