ഉത്തേജക വിവാദം: സംശയനിഴലില്‍ അഞ്ചു ശതമാനം ഇന്ത്യന്‍ അത്ലറ്റുകള്‍

ന്യൂഡല്‍ഹി: അത്ലറ്റിക്സ് ലോകത്തെ പിടിച്ചുകുലുക്കിയ ഉത്തേജക മരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള മാധ്യമ വെളിപ്പെടുത്തലുകളില്‍ സംശയദൃഷ്ടി ഇന്ത്യന്‍ താരങ്ങള്‍ക്കുനേരെയും നീളുന്നു. ജര്‍മന്‍-ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ലഭിച്ച സംശയാസ്പദ അത്ലറ്റുകളുടെ രേഖകളില്‍ അഞ്ചു ശതമാനം ഇന്ത്യന്‍ അത്ലറ്റുകളുടെ രക്തപരിശോധന റിപ്പോര്‍ട്ടുകളുണ്ടെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍, അത് എങ്ങനെ യാഥാര്‍ഥ്യമാകും എന്നതുസംബന്ധിച്ച് ഇന്ത്യയിലെ വിദഗ്ധര്‍ക്കും വ്യക്തതയില്ല.

ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസും ജര്‍മന്‍ ടി.വി ചാനലായ എ.ആര്‍.ഡിയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കായികലോകത്തെ ചൂടുള്ള ചര്‍ച്ചാവിഷയമായ ലോകതാരങ്ങളുടെ ഉത്തേജക മരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.  ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക്സ് ഫെഡറേഷന്‍സിന്‍െറ (ഐ.എ.എ.എഫ്) കൈവശമുണ്ടായിരുന്ന, 5000 അത്ലറ്റുകളുടെ 12,000ത്തോളം രക്തപരിശോധനാ റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയാണ് ഉത്തേജക ഉപയോഗത്തിന്‍െറ ഞെട്ടിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. രേഖകള്‍ പരിശോധിച്ച രണ്ട് വിദഗ്ധരുടെ നിഗമനപ്രകാരം 800 മീറ്റര്‍ മുതല്‍ മാരത്തണ്‍ വരെയുള്ള വിവിധ ഇനങ്ങളിലായി ലോകപോരാട്ടങ്ങളില്‍ കളത്തിലിറങ്ങിയ 800 അത്ലറ്റുകളുടെ സാമ്പ്ളുകള്‍ സംശയാസ്പദമാണ്. 2001 മുതല്‍ 2012 വരെയുള്ള കാലയളവിലെ ലോക ചാമ്പ്യന്‍ഷിപ്പുകളിലും ഒളിമ്പിക്സുകളിലും അത്ലറ്റിക് മെഡലുകളില്‍ നല്ളൊരു പങ്ക് നേടിയത് ഇത്തരത്തില്‍ സംശയമുനയിലുള്ള അത്ലറ്റുകളാണ്. സണ്‍ഡേ ടൈംസിന്‍െറ റിപ്പോര്‍ട്ടിലാണ് ഇന്ത്യ സംശയിക്കേണ്ട രാജ്യങ്ങളുടെ പട്ടികയിലാണെന്ന വെളിപ്പെടുത്തലുള്ളത്. 12,000 സാമ്പ്ളുകളില്‍ അസാധാരണം എന്ന് കണ്ടത്തെിയവയില്‍ അഞ്ചു ശതമാനം ഇന്ത്യന്‍ താരങ്ങളുടേതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷനും നാഡയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇന്ത്യയില്‍ ഡോപിങ് നടക്കുന്നുണ്ടാകുമെന്നത് തള്ളിക്കളയാനാകില്ളെന്ന് സ്പോര്‍ട്സ് മെഡിസന്‍ വിദഗ്ധന്‍ പി.എസ്.എം. ചന്ദ്രന്‍ പ്രതികരിച്ചു. രാജ്യത്ത് എറിത്രോപൊയ്റ്റിന്‍ (ഇ.പി.ഒ) ലഭ്യമാണെന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ബ്ളഡ് ഡോപിങ് രണ്ട് രീതിയിലാണുള്ളത്. ഒന്ന് സ്വന്തം രക്തംതന്നെ സംക്രമിപ്പിക്കുക. അത്ലറ്റ് തന്‍െറ രക്തം എടുത്ത് തണുപ്പിച്ച് സൂക്ഷിക്കുന്നു. പിന്നീട് മത്സരത്തിന് തൊട്ടുമുമ്പ് ശരീരത്തിലേക്ക് തിരിച്ച് സംക്രമിപ്പിക്കുന്നു. രണ്ടാമത്തെ സംവിധാനം ഏറ്റവും പുതിയതും എളുപ്പത്തിലുള്ളതുമാണ്. നിരോധിച്ചിട്ടുള്ള എറിത്രോപൊയ്റ്റിന്‍ കുത്തിവെക്കുക. ആ പദാര്‍ഥം ഇന്ത്യയില്‍ ലഭ്യമാണ്. അതിനാല്‍ ബ്ളഡ് ഡോപിങ് സാധ്യത തള്ളിക്കളയാനാകില്ല’ -അദ്ദേഹം പറഞ്ഞു.

എന്നാല്‍, നാഷനല്‍ ഡോപ് ടെസ്റ്റിങ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനകളില്‍ ഇതുവരെ ബ്ളഡ് ഡോപിങ് കണ്ടത്തൊനായിട്ടില്ളെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അത്തരത്തില്‍ ആരെങ്കിലും പിടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ലോക ചാമ്പ്യന്‍ഷിപ്പുകളിലോ ഒളിമ്പിക്സിലോ വാഡയോ ഐ.എ.എ.എഫോ നടത്തിയ പരിശോധനയിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ രക്തപരിശോധന നടത്തുന്നതിന് നിലവില്‍ വിപുലമായ സംവിധാനമില്ല. അതേസമയം, ഐ.എ.എ.എഫ് ഉത്തേജക ഉപയോഗത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ നിഷേധിച്ചു. മാധ്യമങ്ങളുടെ വെളിപ്പെടുത്തലില്‍ അത്ലറ്റുകള്‍ തെറ്റുകാരാണെന്ന് തെളിയിക്കുന്ന പുതിയ കാര്യങ്ങള്‍ ഒന്നും ഇല്ളെ്ളന്നാണ് സംഘടന ചൊവ്വാഴ്ച പറഞ്ഞത്. തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് പ്രതികരണമെന്ന് വ്യക്തമാക്കി പത്രകുറിപ്പിറക്കിയ സംഘടന ഇരു മാധ്യമങ്ങളുടെയും പ്രവൃത്തിയെ അപലപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT