ചെന്‍ടീവ: വനിതാ ഹാമര്‍ത്രോ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലായി പോളണ്ട് താരം അനീറ്റ വ്ളോദര്‍ചികിന്‍െറ വിസ്മയപ്രകടനം. വനിതാവിഭാഗത്തില്‍ ആദ്യമായി 80 മീറ്റര്‍ ദൂരം താണ്ടിയ പ്രകടനവുമായി അനീറ്റ പുതിയ ലോക റെക്കോഡിനുടമയായി. പോളണ്ടിലെ ചെന്‍ടീവയില്‍ നടന്ന നടന്ന ഫെസ്റ്റിവല്‍ ഓഫ് ത്രോയേഴ്സ് മത്സരത്തില്‍ 81.08 മീറ്ററാണ് അനീറ്റയുടെ ഹാമര്‍ താണ്ടിയത്. കഴിഞ്ഞവര്‍ഷം ബര്‍ലിനില്‍ സ്ഥാപിച്ച 79.58 മീറ്ററിന്‍െറ തന്‍െറതന്നെ പേരിലുള്ള റെക്കോഡാണ് 29കാരി പഴങ്കഥയാക്കിയത്. ആദ്യശ്രമം ഫൗള്‍ ആയതിനെ തുടര്‍ന്ന് രണ്ടാം റൗണ്ടിലാണ് താരം നേട്ടത്തിലേക്ക് ഹാമറെറിഞ്ഞത്. പുരുഷവിഭാഗത്തില്‍ 1986ല്‍ അന്നത്തെ സോവിയറ്റ് യൂനിയന്‍ താരം യൂറി സെദീക് സ്ഥാപിച്ച 86.74 മീറ്ററാണ് റെക്കോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.