ക്വാലാലംപൂര്‍: ഉത്തേജക മരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലില്‍ അത്ലറ്റിക്സ് ലോകത്ത് ചര്‍ച്ച ചൂടുപിടിക്കുന്നു. ജര്‍മന്‍ ബ്രോഡ്കാസ്റ്ററായ എ.ആര്‍.ഡിയും ബ്രിട്ടനിലെ ദ സണ്‍ഡേ ടൈംസ് പത്രവുമാണ് ഉത്തേജക മരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷനുകളുടെ അസോസിയേഷനില്‍നിന്ന് 5000 അത്ലറ്റുകളുടെ രക്തപരിശോധന റിപ്പോര്‍ട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചെന്നും അതില്‍നിന്ന് പ്രമുഖ താരങ്ങളുള്‍പ്പെടെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്‍െറ കണക്കുകള്‍ ലഭിച്ചെന്നുമാണ് ഇരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. 2001 മുതല്‍ 2012 വരെയുള്ള ആ രേഖകള്‍ പ്രകാരം 800 അത്ലറ്റുകളുടെ രക്തസാംപിളുകള്‍ സംശയാസ്പദമാണെന്നാണ് കണ്ടത്തെിയത്. ഒളിമ്പിക്സിലും ലോക ചാമ്പ്യന്‍ഷിപ്പുകളിലുമായി 146 മെഡലുകള്‍ (55 സ്വര്‍ണം) നേടിയ അത്ലറ്റുകള്‍ അതില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ട് ആരോപിച്ചു. സത്യസന്ധരാകായ അത്ലറ്റുകളുടെ അസ്തിത്വത്തെ കുലുക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകളെന്ന് വേള്‍ഡ് ആന്‍റി ഡോപിങ് ഏജന്‍സി (വാഡ) പ്രസിഡന്‍റ് ക്രെയ്ഗ് റിഡീ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.