Posted On
date_range Updated On
date_range ബാസ്കറ്റ്ബാള്‍: നാലാം ജയം; കേരളം ഗ്രൂപ് ചാമ്പ്യന്മാര്‍
മൈസൂരു: ദേശീയ ബാസ്കറ്റ്ബാളില്‍ തെലങ്കാനയെ അട്ടിമറിച്ച് കേരള വനിതകള്‍ ഗ്രൂപ് ചാമ്പ്യന്മാരായി ക്വാര്‍ട്ടറില്‍. ‘എ’യിലെ മത്സരത്തില്‍ തെലങ്കാനയെ 72-46 എന്ന സ്കോറിനാണ് കേരളം കീഴടക്കിയത്. കേരളത്തിനായി ജീന പി.എസ് 20, സ്റ്റെഫി നിക്സന്‍ 14, നീനു മോള്‍ 13 എന്നിവരാണ് പോയന്‍റ് നേടിയത്. പുരുഷ വിഭാഗത്തില്‍ കേരളത്തെ ഇന്ത്യന്‍ റെയില്‍വേ 84-70ന് തോല്‍പിച്ചു. എങ്കിലും പ്രീക്വാര്‍ട്ടറില്‍ കടന്ന പുരുഷന്മാര്‍ ഇന്ന് ഛത്തിസ്ഗഢിനെ നേരിടും. പഞ്ചാബ്-രാജസ്ഥാന്‍ പ്രീക്വാര്‍ട്ടര്‍ വിജയികളാണ് ക്വാര്‍ട്ടറില്‍ കേരള വനിതകളുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.