സീനിയര്‍ ബാസ്കറ്റ് ബാള്‍ പുരുഷ കിരീടം എറണാകുളത്തിന്


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സീനിയര്‍ ബാസ്കറ്റ് ബാള്‍ മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ എറണാകുളം ജേതാക്കളായി. വാശിയേറിയ പോരാട്ടത്തിലാണ് എറണാകുളം കോഴിക്കോടിനെ പരാജയപ്പെടുത്തിയത് (സ്കോര്‍ 54-35). നേരത്തെ സീനിയര്‍ വനിതാ വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലാ ടീമാണ് ചാമ്പ്യന്മാരായത്. രാവിലെ ലുസേഴ്സിനായി നടത്തിയ ഫൈനല്‍ മത്സരത്തില്‍ പുരുഷവിഭാഗത്തില്‍ തിരുവനന്തപുരവും വനിതാ വിഭാഗത്തില്‍ തൃശൂരും മൂന്നാം സ്ഥാനക്കാരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.