സ്റ്റാന്‍ റയാന് (പ്രസി.), രാജേഷ് കുമാര്‍ (സെക്ര.), അഷ്റഫ് തൈവളപ്പ് (ട്രഷ.)
കൊച്ചി: കായിക കേരളത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് ഒക്ടോബറിൽ സ്പോര്‍ട്സ് കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ കായിക മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ-സ്പോര്‍ട്സ് ജേണലിസ്റ്റ്സ് അസോസിയേഷന് (കെ.എസ്.ജെ.എ).
കൊച്ചി കടവന്ത്ര റീജനല്‍ സ്പോര്‍ട്സ് സെന്ററില്‍ ചേർന്ന പ്രഥമ പൊതുയോഗത്തിൽ ഭാരവാഹികളായി സ്റ്റാന്‍ റയാന് -ദ ഹിന്ദു (പ്രസി.), സി.കെ. രാജേഷ് കുമാര്‍ -ജന്മഭൂമി(സെക്ര.), അഷ്റഫ് തൈവളപ്പ് -ചന്ദ്രിക (ട്രഷ.) എന്നിവർ ചുമതലയേറ്റു. അന്തരിച്ച കായിക മാധ്യമപ്രവര്‍ത്തകരായ പി.ടി. ബേബി, യു.എച്ച്. സിദ്ദീഖ് എന്നിവരെ അനുസ്മരിച്ചു.
സ്റ്റാന്‍ റയാന് അധ്യക്ഷത വഹിച്ചു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാള്‍, എസ്.എ.എസ്. നവാസ്, എം. ഷജില്‍കുമാര്‍, ആർ. രഞ്ജിത്, സിറാജ് കാസിം, സനില്ഷാ, സുനീഷ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.