കായിക ഉപകരണങ്ങൾ കാണാതായ സംഭവം: കായികവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2015ലെ ദേശീയ ഗെയിംസിൽ അത്‍ലറ്റിക്സ് മത്സരങ്ങളുടെ നടത്തിപ്പിനായി സംസ്ഥാന സർക്കാർ വാങ്ങിയ ഒന്നരക്കോടിയുടെ മത്സര ഉപകരണങ്ങൾ കാണാതായ സംഭവത്തിൽ കായികവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. 'മാധ്യമം' വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിലിനോട് വിശദീകരണം തേടിയതായും ഉപകരണങ്ങളുടെ കണക്കെടുക്കാനും നിർദേശം നൽകിയതായി കായികമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കായികവകുപ്പിന്‍റെ പൊതുമേഖല സ്ഥാപനം സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർക്കാണ് പരിശോധന ചുമതല.

ജി.വി. രാജ സ്പോർട്സ് സ്കൂൾ, കായികവകുപ്പ് ഡയറക്ടറേറ്റ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, സംസ്ഥാന സ്പോർട്സ് കൗൺസിൽ, കുമാരപുരം ടെന്നീസ് കോംപ്ലക്സ്, വട്ടിയൂർകാവ് ഷൂട്ടിങ് റേഞ്ച്, ആറ്റിങ്ങൽ ശ്രീപാദം എന്നിവിടങ്ങളിലായിരിക്കും പരിശോധന.

ഉപകരണങ്ങളുടെ എണ്ണം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് നൽകാനാണ് നിർദേശം. ദേശീയ ഗെയിംസിനുശേഷം കായിക ഉപകരണങ്ങൾ സംസ്ഥാന സ്പോർട്സ് കൗൺസിന് കൈമാറുമെന്നാണ് കായികവകുപ്പ് അറിയിച്ചിരുന്നെങ്കിലും ഇവയെല്ലാം കൗൺസിലിലേക്ക് എത്തിയില്ലെന്നതാണ് വിവരം. ജാവലിൻ, ഹർഡിൽ, സ്റ്റാർട്ടിങ് ബ്ലോക്ക് തുടങ്ങി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അത്‍ലറ്റിക്സ് ഉപകരണങ്ങളാണ് കാണാതായവയിൽ ഏറെയും.

ഉപകരണങ്ങൾ കാണാതായതോടെ സംസ്ഥാനത്ത് നടക്കുന്ന കായികമേളക്ക് ഇതരസംസ്ഥാനങ്ങളിൽനിന്ന് ലക്ഷങ്ങൾ വാടക നൽകി കായിക ഉപകരണങ്ങൾ ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ് അത്ലറ്റിക്സ് അസോസിയേഷൻ. കഴിഞ്ഞമാസം തേഞ്ഞിപ്പലത്ത് നടന്ന ഫെഡറേഷൻ കപ്പിൽ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഡൽഹിയിലെ ഒരുസ്വകാര്യ കമ്പനിയിൽനിന്നാണ് വാടകക്കെടുത്തത്. തലസ്ഥാനത്ത് അടുത്തിടെ നടത്തിയ ഇന്ത്യൻ ഗ്രാൻപ്രീ, ദേശീയ ഓപൺ ജംപ്സ് എന്നിവക്കും ഉപകരണങ്ങൾ വാടകക്കെടുത്ത വകയിൽ ഏഴുലക്ഷത്തിലധികം രൂപയാണ് ചെലവായത്.

കേരള ഗെയിംസിനോടനുബന്ധിച്ച് നടക്കുന്ന അത്ലറ്റിക്സ് മത്സരങ്ങൾക്കും ഉപകരണങ്ങളിൽ ചിലത് വാടകക്കെടുക്കേണ്ടിവരും. മറ്റുള്ളവ കാര്യവട്ടം എൽ.എൻ.സി.പി.ഇ‍യിൽനിന്നും മറ്റും എത്തിക്കാനാണ് തിരുവനന്തപുരം ജില്ല അത്ലിറ്റിക്സ് അസോസിയേഷന്‍റെ തീരുമാനം.

കേരള ഗെയിംസ്: ഇനി പോരാട്ടം വെള്ളത്തില്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​ഥ​മ കേ​ര​ള ഗെ​യിം​സി​ലെ അ​ക്വാ​ട്ടി​ക്‌​സ് മ​ത്സ​ര​ങ്ങ​ള്‍ വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം പി​ര​പ്പ​ന്‍കോ​ട് ബി.​ആ​ര്‍. അം​ബേ​ദ്ക​ര്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ അ​ക്വാ​ട്ടി​ക്‌​സ് കോം​പ്ല​ക്‌​സി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പു​രു​ഷ വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 100 മീ​റ്റ​ര്‍ ഫ്രീ​സ്റ്റൈ​ല്‍, 100 മീ​റ്റ​ര്‍ ബാ​ക് സ്‌​ട്രോ​ക്, 200 മീ​റ്റ​ര്‍ ബ​ട്ട​ര്‍ ഫ്ലൈ​സ്, 200 മീ​റ്റ​ര്‍ ബാ​ക് സ്‌​ട്രോ​ക് ഹീ​റ്റ്‌​സ് മ​ത്സ​ര​ങ്ങ​ള്‍ രാ​വി​ലെ 8.30 മു​ത​ല്‍ ആ​രം​ഭി​ക്കും. പു​രു​ഷ​ന്മാ​രു​ടെ 1500 മീ​റ്റ​ര്‍ ഫ്രീ​സ്റ്റൈ​ല്‍, സ്ത്രീ​ക​ളു​ടെ 800 മീ​റ്റ​ര്‍ ഫ്രീ ​സ്റ്റൈ​ല്‍, പു​രു​ഷ വ​നി​താ വി​ഭാ​ഗം 4x200 മീ​റ്റ​ര്‍ ഫ്രീ​സ്റ്റൈ​ല്‍ റി​ലേ, 4x50 മീ​റ്റ​ര്‍ മി​ക്‌​സ​ഡ് ഫ്രീ​സ്റ്റൈ​ല്‍ റി​ലേ മ​ത്സ​ര​ങ്ങ​ളു​ടെ ടൈം ​ട്ര​യ​ലും രാ​വി​ല​ത്തെ സെ​ഷ​നി​ല്‍ പൂ​ര്‍ത്തി​യാ​കും. ശേ​ഷം പു​രു​ഷ വ​നി​താ വി​ഭാ​ഗം വാ​ട്ട​ര്‍ പോ​ളോ പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. വൈ​കീ​ട്ട് ആ​റു​മു​ത​ല്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. നാ​ളെ​യാ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ എ​ട്ടാം തീ​യ​തി​വ​രെ നീ​ളും. വാ​ട്ട​ര്‍ പോ​ളോ​യു​ടെ സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഏ​ഴാം തീ​യ​തി​യും ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ എ​ട്ടി​നും ന​ട​ക്കും.

ഗെ​യിം​സി​ലെ ക​ബ​ഡി മ​ത്സ​ര​ങ്ങ​ള്‍ക്കും വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. കൊ​ല്ലം ക​ട​പ്പാ​ക്ക​ട ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ടെ​ന്നി​സ്, റെ​സ​ലി​ങ് മ​ത്സ​ര​ങ്ങ​ളും നാ​ളെ​യാ​രം​ഭി​ക്കും. ടെ​ന്നി​സ് മ​ത്സ​ര​ങ്ങ​ള്‍ ട്രി​വാ​ന്‍ഡ്രം ടെ​ന്നി​സ് ക്ല​ബി​ലും റെ​സ​ലി​ങ് മ​ത്സ​ര​ങ്ങ​ള്‍ ആ​റ്റി​ങ്ങ​ല്‍ ശ്രീ​പാ​ദം സ്റ്റേ​ഡി​യ​ത്തി​ലു​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Tags:    
News Summary - Sports equipment missing: Sports department announces probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT